തടവുകാർ തമ്മിലുള്ള അടിപിടി തടയാനെത്തിയ ജയിൽ ജീവനക്കാരെ തടവുകാർ അക്രമിച്ചു; 3 പേർക്കു പരുക്ക്
കോഴിക്കോട് ∙ കൊലക്കേസ് പ്രതികളായ 2 തടവുകാർ ജില്ലാ ജയിൽ ജീവനക്കാരെ ആക്രമിച്ചു. 3 പേർക്കു പരുക്കേറ്റു. തലയാട് ചെമ്പുകര സ്വദേശി സി.ഡി.ദിലേഷ്, ബാലുശ്ശേരി തായിക്കോട് പ്രതീഷ്, കൊല്ലം വെളിമൺ സ്വദേശി എ.ജർണിയാസ് എന്നിവരെയാണ് ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11.30ന് ആയിരുന്നു സംഭവം.

കോഴിക്കോട് ∙ കൊലക്കേസ് പ്രതികളായ 2 തടവുകാർ ജില്ലാ ജയിൽ ജീവനക്കാരെ ആക്രമിച്ചു. 3 പേർക്കു പരുക്കേറ്റു. തലയാട് ചെമ്പുകര സ്വദേശി സി.ഡി.ദിലേഷ്, ബാലുശ്ശേരി തായിക്കോട് പ്രതീഷ്, കൊല്ലം വെളിമൺ സ്വദേശി എ.ജർണിയാസ് എന്നിവരെയാണ് ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11.30ന് ആയിരുന്നു സംഭവം. ഞായറാഴ്ച കുളിക്കാനായി വിട്ട സമയത്ത് തടവുകാർ തമ്മിലുണ്ടായ അടിപിടി തടയാനെത്തിയ ജയിൽ ജീവനക്കാരൻ സനീഷിനു പരുക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഷഫീഖ് (29), മുഹമ്മദ് അജ്മൽ എന്നിവരെ ജയിൽ സൂപ്രണ്ടിന്റെ അടുത്തേക്കു കൊണ്ടുപോയി. ജീവനക്കാരോടു തർക്കിച്ച ഇവർ സൂപ്രണ്ട് ഓഫിസിലെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം അതെടുത്തു ജീവനക്കാരെ കുത്തുകയായിരുന്നു.
ഉടനെ മറ്റു ജീവനക്കാരെത്തി 3 പേരെയും ആശുപത്രിയിലെത്തിച്ചു. 2022ൽ മലപ്പുറത്ത് പാരമ്പര്യ വൈദ്യൻ ബാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടവരാണു ഷഫീഖും മുഹമ്മദ് അജ്മലും. ഷഫീഖിനെ തവനൂർ സബ് ജയിലിലേക്കു മാറ്റി. മുഹമ്മദ് അജ്മലിനെയും മാറ്റും. സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.