ഹോർത്തൂസ് പുസ്തകശാല: 50% വരെ ഡിസ്കൗണ്ട്
കോഴിക്കോട് ∙ മനോരമ ഹോർത്തൂസ് പുസ്തകശാലയിൽ കൂടുതൽ ടൈറ്റിലുകൾക്ക് 50% ഡിസ്കൗണ്ട്. പുസ്തകശാലയെ ഏറ്റെടുത്ത യുനെസ്കോ സാഹിത്യനഗരത്തിലെ വായനാസമൂഹത്തോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് കൂടുതൽ പുസ്തകങ്ങൾക്ക് ഇളവ് അനുവദിച്ചത്. ശേഷിക്കുന്ന കോപ്പികൾ തീരുന്നതു വരെയായിരിക്കും ഇത്. പുസ്തകശാലയിലെ മറ്റു

കോഴിക്കോട് ∙ മനോരമ ഹോർത്തൂസ് പുസ്തകശാലയിൽ കൂടുതൽ ടൈറ്റിലുകൾക്ക് 50% ഡിസ്കൗണ്ട്. പുസ്തകശാലയെ ഏറ്റെടുത്ത യുനെസ്കോ സാഹിത്യനഗരത്തിലെ വായനാസമൂഹത്തോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് കൂടുതൽ പുസ്തകങ്ങൾക്ക് ഇളവ് അനുവദിച്ചത്. ശേഷിക്കുന്ന കോപ്പികൾ തീരുന്നതു വരെയായിരിക്കും ഇത്. പുസ്തകശാലയിലെ മറ്റു പുസ്തകങ്ങൾക്കും 10% ഇളവുണ്ട്.കുട്ടികളുടെ വിഭാഗത്തിൽ ഹാരി പോട്ടർ കംപ്ലീറ്റ് കലക്‌ഷൻ, വൺ പീസ് ജാപ്പനീസ് മാംഗ സീരീസ് എന്നിവയുടെ കൂടുതൽ കോപ്പികൾ എത്തിയിട്ടുണ്ട്. ഇവയ്ക്ക് 10% ഇളവ് ലഭിക്കും.1888ൽ സ്ഥാപിതമായ മലയാള മനോരമയുടെ 136 വർഷത്തെ അക്ഷരപ്രയാണത്തെ അനുസ്മരിച്ച് 136 പുസ്തകങ്ങൾക്ക് മനോരമ ബുക്സ് പ്രഖ്യാപിച്ച 50% ഇളവും പുസ്തകശാല അടയ്ക്കുന്ന നവംബർ 10 വരെ തുടരും. ഈ വിഭാഗത്തിലുള്ള മേതിൽ സമ്പൂർണം, എംടി കഥേതരം, ഭാരതീയ ദർശനങ്ങൾ, ഫാമിലി ഡോക്ടർ എന്നീ മൾട്ടി വോള്യം മെഗാ ടൈറ്റിലുകൾ ബെസ്റ്റ് സെല്ലർ പട്ടികയിൽ തുടരുന്നു.കുട്ടികളുടെ കൂടുതൽ പുസ്തകങ്ങൾ വരുംദിനങ്ങളിൽ എത്തിച്ചേരുമെന്ന് പുസ്തകശാല അധികൃതർ അറിയിച്ചു.