സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി; മഴയിൽ കുതിരാത്ത ആവേശമായി പ്രിയങ്ക
മുക്കം∙ മഴയിലും കുതിരാത്ത ആവേശമായി പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടെ പര്യടനം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശക്കാഴ്ചയായി.പ്രിയങ്കയെ കാണാനും ഹസ്തദാനം ചെയ്യാനും മണിക്കൂറുകൾ മുമ്പേ പന്നിക്കോട് അങ്ങാടിയിലെ
മുക്കം∙ മഴയിലും കുതിരാത്ത ആവേശമായി പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടെ പര്യടനം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശക്കാഴ്ചയായി.പ്രിയങ്കയെ കാണാനും ഹസ്തദാനം ചെയ്യാനും മണിക്കൂറുകൾ മുമ്പേ പന്നിക്കോട് അങ്ങാടിയിലെ
മുക്കം∙ മഴയിലും കുതിരാത്ത ആവേശമായി പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടെ പര്യടനം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശക്കാഴ്ചയായി.പ്രിയങ്കയെ കാണാനും ഹസ്തദാനം ചെയ്യാനും മണിക്കൂറുകൾ മുമ്പേ പന്നിക്കോട് അങ്ങാടിയിലെ
മുക്കം∙ മഴയിലും കുതിരാത്ത ആവേശമായി പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടെ പര്യടനം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശക്കാഴ്ചയായി. പ്രിയങ്കയെ കാണാനും ഹസ്തദാനം ചെയ്യാനും മണിക്കൂറുകൾ മുമ്പേ പന്നിക്കോട് അങ്ങാടിയിലെ വേദിയിലും പരിസരത്തും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി തടിച്ചു കൂടിയിരുന്നു. പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങി കുറച്ച് സമയം കഴിഞ്ഞതോടെ ശക്തമായ മഴയെത്തി. മഴയിൽ നനഞ്ഞ് കുളിച്ചാണു പ്രവർത്തകർ പ്രസംഗം മുഴുവൻ കേട്ടത്.നിങ്ങളെ കാണാൻ വീണ്ടും വരുമെന്നും ഓരോരുത്തരെയും കാണാൻ ആഗ്രഹമുണ്ടെന്നും വീടുകളിൽ വരാൻ ആഗ്രഹമുണ്ടെന്നും പ്രിയങ്ക പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ.ബഷീർ എംഎൽഎ, ജനറൽ കൺവീനർ എ.പി.അനിൽ കുമാർ എംഎൽഎ, എംകെ.രാഘവൻ എംപി, ചീഫ് കോ ഓർഡിനേറ്റർ സി.പി.ചെറിയ മുഹമ്മദ്, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, നിയോജക മണ്ഡലം യൂഡിഎഫ് ചെയർമാൻ സി.കെ.കാസിം, നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ്, നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കെ.ടി.മൻസൂർ, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുജ ടോം, കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.വി.അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സുഫിയാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സിറാജുദ്ദീൻ, എൻ.കെ.അഷ്റഫ്, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, മജീദ് പുതുക്കുടി, സി.ജെ.ആന്റണി, സിദ്ദീഖ് പുറായിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
കോടഞ്ചേരി∙ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ കാണാൻ കോടഞ്ചേരിയിൽ ആയിരങ്ങൾ. കൽപറ്റയിൽ നിന്നു ചുരം ഇറങ്ങി കൈതപ്പൊയിൽ–കണ്ണോത്ത് റോഡിലൂടെ വാഹനങ്ങളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് 12ന് ആണ് പ്രിയങ്ക ഗാന്ധി കോടഞ്ചേരിയിൽ എത്തിയത്. ടൗണിൽ സെന്റ് ജോസഫ്സ് എൽപി സ്കൂൾ കവാടത്തിനു മുൻപിൽ തുറന്ന വാഹനത്തിനു മുകളിൽ കയറി നിന്ന പ്രിയങ്ക ഗാന്ധി റോഡിൽ ഇരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും തടിച്ചു കൂടിയ ജനങ്ങളെ കൈ വീശി പൊതുയോഗ വേദിയിലേക്ക് എത്തി.റോഡിന് ഇരു വശങ്ങളിലും നിന്ന സ്ത്രീകളും കുട്ടികളും പൂക്കൾ വിതറി പ്രിയങ്ക ഗാന്ധിയെ എതിരേറ്റു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുദ്രാവാക്യം വിളികളുടെ ആരവത്തോടെ പ്രിയങ്ക ഗാന്ധിയുടെ തുറന്ന വാഹനം മുന്നോട്ട് നീങ്ങുമ്പോൾ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർക്കും പൊലീസിനും ഏറെ കഷ്ടപ്പെടേണ്ടി വന്നു. പ്രസംഗത്തിനു ശേഷം, വേദിയുടെ മുൻപിൽ നിന്നിരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും അടുത്തെത്തി പ്രിയങ്ക ഗാന്ധി കൈ കൊടുത്തും കൈ വീശിയും കുട്ടികളിൽ നിന്നു പൂക്കൾ വാങ്ങിയുമാണ് മടങ്ങിയത്.
കോടഞ്ചേരി കേളംകുന്നേൽ ജോബിയുടെയും ജിയായുടെയും മകൾ നാലു വയസ്സുള്ള ജോഹാന ജോബി ഇന്ദിരാഗാന്ധിയെ അനുസ്മരിക്കുന്ന രീതിയിൽ സാരിയും ബ്ലൗസും ധരിച്ച് മുടിയുടെ മുൻഭാഗത്ത് ചെറിയ നരയുമായി എത്തി പ്രിയങ്ക ഗാന്ധിയെ നോക്കി കൈ വീശി. ജോഹനായുടെ അടുത്ത് എത്തി കയ്യിൽ നിന്നു പൂക്കൾ വാങ്ങിയാണ് പ്രിയങ്ക ഗാന്ധി പോയത്.തുറന്ന വാഹനത്തിൽ കയറി കോടഞ്ചേരി–കക്കാടംപൊയിൽ മലയോര ഹൈവേ വഴി അടുത്ത സമ്മേളന വേദിയായ കൂടരഞ്ഞിയിലേക്ക് പോയി.കളപ്പുറത്തും, അമ്പാട്ട്പടിയിലും റോഡരികിൽ തന്നെ കാണാനായി കാത്തു നിന്നവരുടെ അടുത്ത് വാഹനം നിർത്തി അവരുമായി സംസാരിക്കാനും തയാറായി.ജ്യോതി രാധിക വിജയകുമാർ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ടി.എൻ.ശരത് ചന്ദ്ര പ്രസാദ്,മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്, ടികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി.ദിനേശ് മണി, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, സണ്ണി കാപ്പാട്ടുമല, കെ.എം.ബഷീർ എന്നിവർ പ്രസംഗിച്ചു.
കർഷകർ നാടുവിടേണ്ട അവസ്ഥയിൽ: പ്രിയങ്ക
കോടഞ്ചേരി∙ മലയോരത്തെ ജനജീവിതം ഏറെ പ്രതിസന്ധി നിറഞ്ഞതാണെന്ന് തനിക്കു നേരിട്ടു മനസ്സിലായെന്നും, കാർഷികവിളകൾക്ക് വിലയില്ലാതായ നാട്ടിൽ നിന്ന് വേറെ എങ്ങോട്ടെങ്കിലും പോകണമെന്നു ചിന്തിക്കുന്നതായി കർഷകർ തന്നോടു നേരിട്ടു പറഞ്ഞതായും പ്രിയങ്ക ഗാന്ധി. യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.മതിയായ ചികിത്സ ലഭിക്കാൻ മെഡിക്കൽ കോളജിന്റെ അഭാവം, പരിഹാരമില്ലാത്ത രാത്രിയാത്രാനിരോധനം, മനുഷ്യ–മൃഗസംഘർഷം എന്നിവയാണ് വയനാട് അഭിമുഖീകരിക്കുന്ന 3 പ്രധാന പ്രശ്നങ്ങൾ. രാഹുൽ ഇവ പരിഹരിക്കാൻ തന്നാലാവുംവിധം ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ സമ്മർദഫലമായാണ് ജില്ലാ ആശുപത്രി മെഡിക്കൽ കോളജാക്കി ഉയർത്തിയത്. ഈ ആശുപത്രിക്ക് മികച്ച ചികിത്സാസൗകര്യങ്ങൾ സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണ്.വയനാടിന്റെ ഭാവി പ്രധാനമായും വിനോദസഞ്ചാര വികസനത്തിലാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പരിസ്ഥിതി ടൂറിസത്തോടൊപ്പം തീർഥാടനടൂറിസവും പ്രോത്സാഹിപ്പിക്കപ്പെടണം. കായികരംഗത്തും വയനാടിന് മികച്ച ഭാവിയുണ്ടെന്ന് ഇവിടത്തെ പുതുതലമുറയിലുള്ളരുടെ പ്രകടനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും സൗകര്യങ്ങളുടെയും അഭാവമുണ്ട്. അതു പരിഹരിക്കാൻ ശ്രമങ്ങൾ നടത്തും– പ്രിയങ്ക പറഞ്ഞു.
‘എന്നുമുണ്ടാവും നിങ്ങളോടൊപ്പം’
കോടഞ്ചേരി∙ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിങ്ങൾ ഡൽഹിയിലേക്കു പോകില്ലേയെന്നും പിന്നീട് വയനാട്ടിലേക്കു കാണില്ലല്ലോയെന്നുമുള്ള ചിലരുടെ ചോദ്യത്തിന്, താനെന്നും നിങ്ങളുടെ സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഭാഗമായിരിക്കുമെന്ന ഉറപ്പാണ് തരാനുള്ളതെന്ന് പ്രിയങ്ക ഗാന്ധിയുടെ മറുപടി. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജയിച്ചാൽ തന്നെ വയനാട്ടിലേക്ക് കാണില്ലല്ലോയെന്നു ചോദിച്ചവരോടൊരു കഥ പറയാമെന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി വിവരിച്ചത് തന്റെ മകനെ ബോർഡിങ് സ്കൂളിൽ ചേർത്ത അനുഭവമാണ്;
സ്വതന്ത്രനായി വളർത്താനാണ് അവനെ ബോർഡിങ് സ്കൂളിൽ ചേർത്തത്. ആദ്യദിവസം തന്നെ സ്കൂൾ അധികൃതർ പറഞ്ഞിരുന്നു, നിങ്ങളെപ്പോലെ പലരും മക്കളെ ഇവിടെ ചേർത്തശേഷം തിരിഞ്ഞു നോക്കാറില്ല, അതുപോലെയാവരുതെന്ന്. എന്നാൽ, കിട്ടുന്ന ഓരോ അവധിദിനത്തിലും താൻ അവിടെ ചെന്ന് മകനെ കാണുക പതിവാക്കി. പിന്നീട് സ്കൂൾ അധികൃതർ തന്നെ പറഞ്ഞു, നിങ്ങൾ പിടിഎ യോഗങ്ങളിൽ മാത്രം പങ്കെടുക്കാൻ വന്നാൽ മതിയെന്ന്. ഞാൻ നിങ്ങളുടെ സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഭാഗമായിരിക്കുമെന്നും അതോടൊപ്പം നിങ്ങളുടെ സുഹൃത്തുമായിരിക്കുമെന്നും പറഞ്ഞാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.
10 വർഷമായി തുടരുന്നത് ദുഃഖത്തിന്റെയും നാണക്കേടിന്റെയും രാഷ്ട്രീയം: പ്രിയങ്ക
മുക്കം∙ രാജ്യം കഴിഞ്ഞ 10 വർഷമായി കണ്ടുകൊണ്ടിരിക്കുന്നത് ദുഃഖത്തിന്റെയും നാണക്കേടിന്റെയും രാഷ്ട്രീയമാണെന്ന് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. രാജ്യത്തിന്റെ നീറുന്ന പ്രശ്നങ്ങളോടു മുഖം തിരിക്കുന്ന രാഷ്ട്രീയമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അവർ ഭയവും വെറുപ്പും പ്രചരിപ്പിക്കുന്നു.കഴിഞ്ഞ 35 വർഷമായി രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും താൻ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ജനങ്ങളോട് മറുപടി പറയേണ്ടതില്ലെന്ന് വിചാരിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഏറ്റവും മോശം. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. വിലക്കയറ്റമാവട്ടെ ജനത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു.
സമ്പന്നരായ വ്യവസായികളുടെ 16 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. അതേസമയം, പാവപ്പെട്ട കർഷകരുടെ കടം എഴുതി തള്ളാനാവില്ലെന്നാണ് നിലപാട്. ജിഎസ്ടി വ്യവസ്ഥകളാൽ ജനം വട്ടംകറങ്ങുകയാണ്. ഇവിടെ അവസരങ്ങളില്ലാത്തതിനാലാണ് ജനം രാജ്യം വിടുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിലും ഇതു പ്രകടമാണ്. സാമൂഹിക സുരക്ഷാ പെൻഷനുകളും പട്ടികവിഭാഗ സ്കോളർഷിപ്പുകളും സമാനമായ രീതിയിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. ചാലിയാർ ജലോത്സവം പോലുള്ള കാര്യങ്ങൾ വിനോദസഞ്ചാരമേഖലയിൽ സാധ്യതകളാണെന്നും ചാലിയാർ തന്നെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കണമെന്നും അവർ പറഞ്ഞു. തന്നെ തിരഞ്ഞെടുത്താൽ നിങ്ങൾ നിരാശപ്പെടേണ്ടിവരില്ലെന്ന് ആവർത്തിച്ചുപറഞ്ഞാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.