വടകരയിൽ തെരുവുനായ്ക്കളുടെ പരാക്രമം 15 പേർക്കു കടിയേറ്റു
വടകര∙നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ചോളംവയൽ, കോടതി പരിസരം, താഴെ അങ്ങാടി ഭാഗങ്ങളിലാണ് തെരുവു നായ്ക്കളുടെ പരാക്രമം. ശാദി മഹൽ പരിസരത്തും മുനിസിപ്പൽ റോഡിലും നായയുടെ ആക്രമണമുണ്ടായി. നടന്നു പോകുന്നവരെയാണ് കടിച്ചത്. മിക്കവർക്കും

വടകര∙നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.ചോളംവയൽ, കോടതി പരിസരം, താഴെ അങ്ങാടി ഭാഗങ്ങളിലാണ് തെരുവു നായ്ക്കളുടെ പരാക്രമം. ശാദി മഹൽ പരിസരത്തും മുനിസിപ്പൽ റോഡിലും നായയുടെ ആക്രമണമുണ്ടായി. നടന്നു പോകുന്നവരെയാണ് കടിച്ചത്. മിക്കവർക്കും കാലിനാണ് പരുക്ക്.ചോളംവയൽ–പഴങ്കാവ് റോഡിൽ ബൈക്ക് നിർത്തിയ ആളെ ഓടിയെത്തിയ നായ കടിച്ചു. അഞ്ചുവിളക്ക് ജംക്‌ഷന് സമീപം കോടതി പാറാവുകാരനും കടിയേറ്റു. കടിയേറ്റവർ ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ തേടി. നഗരത്തിന്റെ പല ഭാഗത്തും നായ്ക്കൾ കൂട്ടമായി വിലസുകയാണ്. കസ്റ്റംസ് റോഡിലൂടെ ആളുകൾ ഭീതിയോടെയാണ് നടന്നു പോകുന്നത്. പുതുപ്പണം, പണിക്കോട്ടി മേഖലയിൽ കഴിഞ്ഞ ദിവസം 10 പേർക്ക് നായയുടെ കടിയേറ്റിരുന്നു. സിവിൽ സ്റ്റേഷൻ, മത്സ്യമാർക്കറ്റ് പരിസരം, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ തെരുവുനായ്ക്കൾ വിലസുകയാണ്.