ജാഫർ ഖാൻ ഇക്കുറി സൈക്കിൾ ഉരുട്ടുന്നത് പ്രിയങ്കയ്ക്കുവേണ്ടി
മുക്കം∙ രണ്ട് പതിറ്റാണ്ട് കാലം സിപിഎം സഹയാത്രികനും പ്രചാരകനുമായിരുന്ന ചുള്ളിക്കാപറമ്പ് തേലീരി ജാഫർ ഖാൻ ഇത്തവണ പ്രിയങ്ക ഗാന്ധിക്കുവേണ്ടി സൈക്കിൾ ഉരുട്ടി പ്രചാരണം നടത്തുകയാണ്. വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ ജാഫർഖാന്റെ സൈക്കിളിലെ പ്രചാരണവും ആരംഭിച്ചിരുന്നു. സൈക്കിൾ ചവിട്ടാൻ പേടിയുള്ളത് മൂലം സൈക്കിൾ ഉരുട്ടിയാണ് പ്രചാരണം. പ്രിയങ്ക ഗാന്ധിയോടുള്ള പ്രത്യേക ഇഷ്ടം മൂലമാണ് ഇത്തവണ യുഡിഎഫിനുവേണ്ടി ഇറങ്ങിയത്. ദിവസവും 4

മുക്കം∙ രണ്ട് പതിറ്റാണ്ട് കാലം സിപിഎം സഹയാത്രികനും പ്രചാരകനുമായിരുന്ന ചുള്ളിക്കാപറമ്പ് തേലീരി ജാഫർ ഖാൻ ഇത്തവണ പ്രിയങ്ക ഗാന്ധിക്കുവേണ്ടി സൈക്കിൾ ഉരുട്ടി പ്രചാരണം നടത്തുകയാണ്. വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ ജാഫർഖാന്റെ സൈക്കിളിലെ പ്രചാരണവും ആരംഭിച്ചിരുന്നു. സൈക്കിൾ ചവിട്ടാൻ പേടിയുള്ളത് മൂലം സൈക്കിൾ ഉരുട്ടിയാണ് പ്രചാരണം. പ്രിയങ്ക ഗാന്ധിയോടുള്ള പ്രത്യേക ഇഷ്ടം മൂലമാണ് ഇത്തവണ യുഡിഎഫിനുവേണ്ടി ഇറങ്ങിയത്. ദിവസവും 4 കിലോമീറ്ററിലധികം ദൂരം സൈക്കിൾ ഉരുട്ടി പ്രചാരണം നടത്തുന്നുണ്ട്.
വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടിയാണ് പ്രചാരണം നടത്തുന്നതെന്ന് ജാഫർ ഖാന്റെ മാതാവ് അസ്മാബി പറയുന്നു. പ്രിയങ്ക ഗാന്ധിയെ നല്ല വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്നാണ് ഇവരുടെ അഭ്യർഥന.പ്രിയങ്ക ഗാന്ധിയുടെ ഫോട്ടോയുള്ള ടീ ഷർട്ടും തൊപ്പിയുമൊക്കെ ധരിച്ചാണ് പ്രചാരണം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ പ്രിയങ്കയെ കണ്ടതായി ജാഫർഖാൻ പറയുന്നു.
രാവിലെ 7 മുതൽ പോളിങ്
തിരുവമ്പാടി ∙വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തിരുവമ്പാടി അസംബ്ലി മണ്ഡലത്തിലെ പോളിങ് ഒരുക്കങ്ങൾ പൂർത്തിയായി. കൂടത്തായി സെന്റ് മേരീസ് സ്കൂളിൽനിന്ന് തിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി അതാതു ബൂത്തുകളിൽ പോളിങ് സ്റ്റേഷൻ ക്രമീകരിച്ചു. അസംബ്ലി മണ്ഡലത്തിൽ മൊത്തം 179 ബൂത്തുകളാണ് ഉള്ളത്. 32 ബൂത്തുകൾ ഉള്ള പുതുപ്പാടിയിൽ ആണ് കൂടുതൽ ബൂത്തുകൾ. 15 ബൂത്തുകൾ ഉള്ള കൂടരഞ്ഞിയിൽ ആണ് ഏറ്റവും കുറവ്. കോടഞ്ചേരി 29, തിരുവമ്പാടി 24, മുക്കം 31, കാരശ്ശേരി 24, കൊടിയത്തൂർ 24 എന്നിങ്ങനെ ആണ് മറ്റ് സ്ഥലങ്ങളിലെ ബൂത്തുകൾ. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആണ് പോളിങ്.
നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്∙ ഉപതിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ലോക്സഭ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇന്നു വൈകീട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.