കല്ലാച്ചി ടൗൺ വികസനം: പണി ഉടൻ തുടങ്ങും
കല്ലാച്ചി∙ പൊതുമരാമത്ത് അനുവദിച്ച 3 കോടി രൂപ ചെലവഴിച്ചു യുഎൽസിസി നടത്തുന്ന ടൗൺ വികസന പ്രവൃത്തി ഉടൻ ആരംഭിക്കും. വ്യാപാരികളും കെട്ടിട ഉടമകളും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സന്നദ്ധമായിരിക്കെ, തുടർനടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഇ.കെ.വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥതല

കല്ലാച്ചി∙ പൊതുമരാമത്ത് അനുവദിച്ച 3 കോടി രൂപ ചെലവഴിച്ചു യുഎൽസിസി നടത്തുന്ന ടൗൺ വികസന പ്രവൃത്തി ഉടൻ ആരംഭിക്കും. വ്യാപാരികളും കെട്ടിട ഉടമകളും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സന്നദ്ധമായിരിക്കെ, തുടർനടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഇ.കെ.വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥതല യോഗം ചേരും.ജീർണിച്ച കെട്ടിടങ്ങളിൽ ചിലതു പൊളിച്ചു തുടങ്ങിയതോടെ സമീപത്തെ കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്. ഇവ കൂടി സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ഇതിനിടെ, വ്യാപാരികളിൽ ചിലർ വികസനത്തിനു തുരങ്കം വയ്ക്കുന്നതിനു ശ്രമം നടത്തുന്നുണ്ടെന്നും ഇതിനെ സർവകക്ഷി നേതൃത്വത്തിൽ ചെറുത്തു തോൽപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വാർഡ് മെംബർ നിഷ മനോജ്, സിപിഎം ലോക്കൽ സെക്രട്ടറി കെ.പി.കുമാരൻ എന്നിവർ പറഞ്ഞു.കടകൾ പൊളിക്കുന്നതിനിടയിൽ നഷ്ടം സംഭവിക്കുന്നവരുടെ കണക്കെടുപ്പിന് എന്ന പേരിൽ ഇന്നലെ ചിലർ നടത്തിയ നീക്കങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതിക്കു ബന്ധമില്ലെന്ന് യൂണിറ്റ് പ്രസിഡന്റ് എം.സി.ദിനേശൻ അറിയിച്ചു.വികസനത്തെ ആര് എതിർത്താലും അതിനെ ശക്തമായി ചെറുക്കാനാണ് പാർട്ടി തീരുമാനമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി കെ.പി.കുമാരൻ പറഞ്ഞു. ടൗൺ വികസനം അനിവാര്യമാണ്. സർവകക്ഷി യോഗത്തിൽ വ്യാപാരി പ്രതിനിധി അടക്കം ഈ തീരുമാനം അംഗീകരിച്ചതാണെന്നും കുമാരൻ വ്യക്തമാക്കി.