കടകളിൽ മോഷണം: യുവാവ് പിടിയിൽ
മാവൂർ ∙ ചെറുകിട കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പള്ളിക്കൽ ബസാർ സ്വദേശി ഒടയോള പ്രണവിനെ (35) മാവൂർ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച മാവൂർ ബസ് സ്റ്റാൻഡിന് എതിർവശത്തെ

മാവൂർ ∙ ചെറുകിട കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പള്ളിക്കൽ ബസാർ സ്വദേശി ഒടയോള പ്രണവിനെ (35) മാവൂർ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച മാവൂർ ബസ് സ്റ്റാൻഡിന് എതിർവശത്തെ തുന്നൽക്കടയിലും പച്ചക്കറിക്കടയിലും കയറി പണം മോഷ്ടിച്ചിരുന്നു.
പ്രണവ് ഹോം നഴ്സായി എറണാകുളം, തൃശൂർ ജില്ലകളിലും പള്ളിക്കൽ ബസാറിലും ജോലി ചെയ്തിട്ടുണ്ട്.ഹോം നഴ്സായി ജോലിചെയ്യുന്ന കാലത്ത് ചാലക്കുടിയിൽ ഇരുപതോളം കടകളിൽ മോഷണം നടത്തിയതു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.