ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു മാറ്റി; ദുരിതത്തിലായി യാത്രക്കാർ
തിക്കോടി∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയതോടെ ദുരിതത്തിലായി യാത്രക്കാർ. ദേശീയ പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിലൂടെ ബസുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാൻ പോയിട്ട് നിൽക്കാൻ പോലും ഇടമില്ലാതെ ദുരിതം . സർവീസ് റോഡുകൾക്ക് പലയിടങ്ങളിലും

തിക്കോടി∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയതോടെ ദുരിതത്തിലായി യാത്രക്കാർ. ദേശീയ പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിലൂടെ ബസുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാൻ പോയിട്ട് നിൽക്കാൻ പോലും ഇടമില്ലാതെ ദുരിതം . സർവീസ് റോഡുകൾക്ക് പലയിടങ്ങളിലും വീതി കുറവാണ്. യാത്രക്കാരെ കയറ്റാൻ ബസുകൾ നിർത്തുമ്പോൾ പിറകിലുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് ഗതാഗത കുരുക്കിൽ പെടുന്നത്.
ഈ സമയത്ത് റോഡരികിലുള്ള ഓവുചാലിന്റെ മുകളിലെ സ്ലാബിലൂടെ കയറിയാണ് പിന്നിലുള്ള ചെറു വാഹനങ്ങൾ നിർത്തിയിട്ട ബസിനെ മറികടക്കുന്നത്. റോഡുകൾക്ക് വീതി കുറവായതിനാൽ ബസ് കാത്ത് നിൽക്കുന്നവരും ഈ ഓവുചാലുകൾക്കു മുകളിലാണ് നിൽക്കുന്നത്. ഇത് അപകട ഭീഷണി ഉയർത്തുന്നു.യാത്രക്കാർക്ക് കാത്ത് ഇരിക്കാനോ, നിൽക്കാനോ ഇടം ഇല്ലാത്തതിനാൽ മഴയും, വെയിലും കൊള്ളേണ്ട അവസ്ഥയും യാത്രക്കാർക്കുണ്ട്.