വടകര റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ
വടകര∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ. ഒരു മാസത്തിനകം ഉദ്ഘാടനം നടത്താവുന്ന തരത്തിൽ പണികൾ പുരോഗമിക്കുകയാണ്. 21.66 കോടി രൂപ ചെലവിലാണ് വികസന പ്രവൃത്തി.പണി പൂർത്തിയാക്കിയ പാർക്കിങ് ഏരിയ തുറന്നു കൊടുത്തിട്ടുണ്ട്. പ്ലാറ്റ്ഫോം ഉയർത്തി ടൈൽ പാകുന്ന പണി കഴിഞ്ഞ

വടകര∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ. ഒരു മാസത്തിനകം ഉദ്ഘാടനം നടത്താവുന്ന തരത്തിൽ പണികൾ പുരോഗമിക്കുകയാണ്. 21.66 കോടി രൂപ ചെലവിലാണ് വികസന പ്രവൃത്തി.പണി പൂർത്തിയാക്കിയ പാർക്കിങ് ഏരിയ തുറന്നു കൊടുത്തിട്ടുണ്ട്. പ്ലാറ്റ്ഫോം ഉയർത്തി ടൈൽ പാകുന്ന പണി കഴിഞ്ഞ ശേഷം പുതുതായി 500 ഇരിപ്പിടങ്ങളും സജ്ജമാക്കി. ശുചിമുറി ബ്ലോക്ക്, വിശ്രമ മുറി, ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫിസ് മുറികളുടെ നവീകരണം എന്നിവ അവസാന ഘട്ടത്തിലാണ്. പ്രവേശന കവാടത്തിലെ പണി 80% പൂർത്തിയായി.
സ്റ്റേഷൻ വളപ്പിൽ ആർഎംഎസിനോട് ചേർന്ന് പുതിയ ഓഫിസ് കെട്ടിടത്തിന്റെ പണി നടന്നു വരുന്നുണ്ട്. ഇത് പ്രവർത്തനം തുടങ്ങുന്നതോടെ ഓഫിസുകൾ മുഴുവൻ അവിടേക്ക് മാറും. സ്റ്റേഷൻ വളപ്പിൽ റോഡ് പുതുക്കി പണിയുന്നതിനു പുറമേ പൊലീസ് സ്റ്റേഷൻ റോഡ് –കീർത്തി തിയറ്റർ റോഡുമായി ചേരുന്ന റോഡ് വീതി കൂട്ടുന്നുമുണ്ട്. സ്റ്റേഷനിലും പരിസരത്തും സമഗ്ര അഴുക്കുചാൽ സംവിധാനവും ഒരുക്കും.