ഫറോക്ക് മേഖലയിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു
ഫറോക്ക് ∙ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആഹ്വാനം ഹർത്താൽ ഫറോക്ക് മേഖലയിൽ പൂർണം. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളൊഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു. നഗരത്തിൽ രാവിലെ തുറന്ന കടകൾ കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. ബസ് ഓട്ടവും നിലച്ചു. രാമനാട്ടുകരയിൽ പതിവു പോലെ കടകൾ തുറന്നു. സ്വകാര്യ വാഹനങ്ങൾ മുടക്കമില്ലാതെ

ഫറോക്ക് ∙ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആഹ്വാനം ഹർത്താൽ ഫറോക്ക് മേഖലയിൽ പൂർണം. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളൊഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു. നഗരത്തിൽ രാവിലെ തുറന്ന കടകൾ കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. ബസ് ഓട്ടവും നിലച്ചു. രാമനാട്ടുകരയിൽ പതിവു പോലെ കടകൾ തുറന്നു. സ്വകാര്യ വാഹനങ്ങൾ മുടക്കമില്ലാതെ നിരത്തിലിറങ്ങി.
മോഡേൺ ബസാറിൽ ഉത്തർപ്രദേശ് സ്വദേശിയായ വ്യാപാരിയെ ഹർത്താൽ അനുകൂലികൾ പച്ചക്കറി കടയിൽ പൂട്ടിയിട്ടത് പ്രതിഷേധത്തിന് ഇടയാക്കി. സാൻവി സ്റ്റോർ ഉടമ സൻവി(32)യെയാണു അകത്തിട്ട് ഷട്ടർ പൂട്ടിയിട്ടത്. പിന്നീട് വ്യാപാരികളും നാട്ടുകാരും എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഫറോക്ക് ചുങ്കം, പേട്ട, അമ്പലങ്ങാടി, നല്ലൂരങ്ങാടി, എട്ടേനാല്, അരീക്കാട്, ബേപ്പൂർ, നടുവട്ടം, അരക്കിണർ, മാത്തോട്ടം എന്നിവിടങ്ങളിൽ തുറന്ന കടകൾ കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. നടുവട്ടം വായനശാലയിൽ ബസ് തടഞ്ഞതിനെ ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബിസി റോഡിൽ വാഹനങ്ങൾ തടഞ്ഞു.
രാമനാട്ടുകര ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.സി.രാജൻ, ടി.പി.ശശിധരൻ, എം.പി.അയ്യപ്പൻ, രാജീവ് മണ്ണൊടി, സി.പി.മുസ്തഫ, എം.പി.ജനാർദനൻ, കെ.ബാബുരാജൻ, അനിൽ തോട്ടോളി എന്നിവർ നേതൃത്വം നൽകി.
വ്യാപാരിയെ പൂട്ടിയിട്ടതിൽ പ്രതിഷേധിച്ചു
നല്ലളം ∙ ഹർത്താൽ ദിവസം കട തുറന്നതിന്റെ പേരിൽ മോഡേൺ ബസാറിലെ വ്യാപാരിയെ കടയ്ക്കുള്ളിൽ ബന്ദിയാക്കിയ സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കാട് യൂണിറ്റ് പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. വൈകിട്ട് അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം.ഹനീഫ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്.നാരായണൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ.അബൂബക്കർ സിദ്ദീഖ്, യൂത്ത് വിങ് ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ വഹാബ്, എം.അനിൽകുമാർ, എം.ജയൻ, ടി.പി.സിദ്ദീഖ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.