6 മാസം വെള്ളം പാഴാക്കി; ഒടുവിൽ പരിഹാരത്തിന് ധാരണയായി
താമരശ്ശേരി∙ആറു മാസത്തിലേറെയായി കാരാടി ജംക്‌ഷനിൽ വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി ദേശീയ പാതയ്ക്കു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു. റോഡ് പുനരുദ്ധാരണ നടപടി സംബന്ധിച്ച് വാട്ടർ അതോറിറ്റി അധികൃതർ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ധാരണയായി.

താമരശ്ശേരി∙ആറു മാസത്തിലേറെയായി കാരാടി ജംക്‌ഷനിൽ വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി ദേശീയ പാതയ്ക്കു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു. റോഡ് പുനരുദ്ധാരണ നടപടി സംബന്ധിച്ച് വാട്ടർ അതോറിറ്റി അധികൃതർ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ധാരണയായി. ഏറെ പരാതികൾക്കു ശേഷം കഴിഞ്ഞ സെപ്റ്റംബർ 5 നാണ് വാട്ടർ അതോറിറ്റി പൊട്ടിയ പൈപ് നന്നാക്കുന്നതിനായി ദേശീയ പാത വകുപ്പിനു കത്ത് നൽകിയത്.
ദേശീയപാത വകുപ്പ് നൽകിയ മറുപടിയിൽ റോഡ് പൊളിക്കുന്ന ഭാഗത്തും അതിനോട് ചേർന്ന് 100 മീറ്റർ ഭാഗത്തും ഡിഎൽപി (എഗ്രിമെന്റ് കാലാവധി) വാട്ടർ അതോറിറ്റി ഏറ്റെടുക്കണം എന്ന നിബന്ധനയോടെ എൻഒസി നൽകാമെന്ന് അറിയിച്ചെങ്കിലും ഈ നിബന്ധന പാലിച്ച് ബാധ്യത ഏറ്റെടുക്കാൻ വാട്ടർ അതോറിറ്റി തയാറാവാതിരുന്നതാണ് മാസങ്ങളായി കുടിവെള്ളം ദേശീയ പാതയിലൂടെ പരന്ന് ഒഴുകാൻ കാരണമായത്. വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ദേശീയ പാത അധികൃതരുമായി വീണ്ടും ബന്ധപ്പെട്ട് ധാരണയായി കഴിഞ്ഞ വെള്ളിയാഴ്ച സമ്മത പത്രം നൽകിയത്.
പൈപ്പ് പൊട്ടിയ ഭാഗത്ത് 3 മീറ്റർ വീതിയിലും 4 മീറ്റർ നീളത്തിലും റോഡിന്റെ പുനരുദ്ധാരണം വാട്ടർ അതോറിറ്റി ഏറ്റെടുക്കുമെന്നതാണ് പുതിയ ധാരണ. ദേശീയ പാത നവീകരണ പ്രവൃത്തി ടെൻഡർ ചെയ്ത സാഹചര്യത്തിൽ റോഡിൽ ഇത്തരം പ്രവൃത്തികൾ നടത്തുന്നതിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ദേശീയപാത വകുപ്പ് എഗ്രിമെന്റ് വയ്ക്കണമെന്ന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടത്. വാട്ടർ അതോറിറ്റി എഗ്രിമെന്റ് വയ്ക്കുന്ന മുറയ്ക്ക് അറ്റകുറ്റപ്പണികൾ നടത്താനാവും. ദേശീയ പാത അധികൃതർ വാക്കാൽ സമ്മതിച്ചാൽ അന്നു തന്നെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. താമരശ്ശേരിയിൽ കുടിവെള്ളം ദേശീയ പാതയിലൂടെ പാഴാവുന്നത് സംബന്ധിച്ചു നേരത്തെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.