ദേശീയപാത: ചേന്ദമംഗലം വഴി മുന്നറിയിപ്പില്ലാതെ അടച്ചു; ഗതാഗതം മുടങ്ങി
വടകര ∙ ദേശീയപാതയോട് ചേർന്ന് പുഞ്ചിരി മിൽ ഭാഗത്തു നിന്ന് ചേന്ദമംഗലത്തേക്ക് പോകുന്ന റോഡ് ദേശീയപാതയുടെ പണിക്കു വേണ്ടി മുന്നറിയിപ്പില്ലാതെ അടച്ചു. ഞായറാഴ്ച രാത്രി വരെ ഗതാഗതമുണ്ടായിരുന്ന റോഡ് ഇന്നലെ പുലർച്ചെയാണ് കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചത്. ഇതോടെ നിരവധി പ്രദേശത്തേക്കുള്ള വാഹന ഗതാഗതം മുടങ്ങി. പഴയ റെയിൽവേ ഗേറ്റ് ഭാഗത്ത്

വടകര ∙ ദേശീയപാതയോട് ചേർന്ന് പുഞ്ചിരി മിൽ ഭാഗത്തു നിന്ന് ചേന്ദമംഗലത്തേക്ക് പോകുന്ന റോഡ് ദേശീയപാതയുടെ പണിക്കു വേണ്ടി മുന്നറിയിപ്പില്ലാതെ അടച്ചു. ഞായറാഴ്ച രാത്രി വരെ ഗതാഗതമുണ്ടായിരുന്ന റോഡ് ഇന്നലെ പുലർച്ചെയാണ് കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചത്. ഇതോടെ നിരവധി പ്രദേശത്തേക്കുള്ള വാഹന ഗതാഗതം മുടങ്ങി. പഴയ റെയിൽവേ ഗേറ്റ് ഭാഗത്ത് ദേശീയ പാത വഴി എത്തുന്നവർക്ക് നടന്നു വരാമെങ്കിലും ഇവരുടെ വാഹനം നിർത്തിയിടാൻ ദേശീയ പാതയിലെ സർവീസ് റോഡിൽ ഇടമില്ല. നിരവധി വാഹനങ്ങൾ ഇതു കാരണം ഇവിടെയെത്തി മടങ്ങി. പാത നിർമാണ കമ്പനിയുടെ നടപടിയിൽ നാട്ടുകാരും ഡ്രൈവർമാരും പ്രതിഷേധിച്ചു.
ഒരു വാഹനത്തിന് കടന്നു പോകാൻ എങ്കിലും ഇടം നൽകിയിരുന്നെങ്കിൽ പ്രശ്നമുണ്ടാവില്ലായിരുന്നു. റോഡ് നിർമാണ കമ്പനി ഓഫിസിൽ പരാതി പറയാൻ എത്തിയെങ്കിലും ഉത്തരവാദപ്പെട്ട ആരും ഇല്ലാത്തതു കൊണ്ട് നാട്ടുകാർ മടങ്ങി. പാത അടച്ചതോടെ ചോറോട് സഹകരണ ബാങ്ക്, ചേന്ദമംഗലം തെരു, കെഎഎംയുപി സ്കൂൾ, റാണി പബ്ലിക് സ്കൂൾ തുടങ്ങി ഒട്ടേറെ പ്രദേശത്തേക്കുള്ള വഴി അടഞ്ഞു. ദേശീയ പാതയിലെ കുരുക്ക് ഒഴിവാക്കി നാദാപുരം റൂട്ടിലേക്ക് പോകാനുള്ള എളുപ്പ വഴി കൂടിയാണിത്. പ്രശ്നത്തിൽ അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.