ചെണ്ടമേളത്തിൽ കൊട്ടിക്കയറിയിട്ട് 25 വർഷം
കോഴിക്കോട് ∙ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ തുടർച്ചയായി കാൽനൂറ്റാണ്ട് കാലത്തെ ആധിപത്യമാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസിനുള്ളത്. ഇത്തവണത്തെ ഒന്നാം സ്ഥാനത്തോടെ തുടർച്ചയായി 25 വർഷം മികച്ച ചെണ്ടക്കാരായി മാറിയിരിക്കയാണ് കൊയിലാണ്ടിയിലെ മേളക്കാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 18 തവണയാണ് ഈ വിദ്യാലയം ഒന്നാം സ്ഥാനം

കോഴിക്കോട് ∙ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ തുടർച്ചയായി കാൽനൂറ്റാണ്ട് കാലത്തെ ആധിപത്യമാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസിനുള്ളത്. ഇത്തവണത്തെ ഒന്നാം സ്ഥാനത്തോടെ തുടർച്ചയായി 25 വർഷം മികച്ച ചെണ്ടക്കാരായി മാറിയിരിക്കയാണ് കൊയിലാണ്ടിയിലെ മേളക്കാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 18 തവണയാണ് ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ഒഴിവാക്കിയതോടെ തുടർ വർഷങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ഇത്തവണ പഞ്ചാരി നാലും അഞ്ചും കൊട്ടിക്കയറിയാണ് ഇവർ ഒന്നാം സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. എ.കെ.അക്ഷയുടെ നേതൃത്വത്തിൽ എ.കെ.അദ്വൈത്, കെ.വി.ജലിൽ കൃഷ്ണ, ടി.എം.തേജസ്, കെ.ആദിത്ത്, ടി.പി.സൂര്യജിത്ത്, പി.കെ.ആര്യൻ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഇതിനു കടപ്പെട്ടിരിക്കുന്നത് ശ്രീലകം വീട്ടിൽ കളിപ്പുരയിൽ രവീന്ദ്രൻ എന്ന ചെണ്ടമേളം ആശാനോടാണ്. ഈ സ്കൂളിലെ കുട്ടികളെ കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി സ്വന്തം വീട്ടിൽ പരിശീലിപ്പിച്ച് മത്സരത്തിനു സജ്ജരാക്കുന്നത് രവീന്ദ്രനാണ്.