വാർഡ് വിഭജനം; പരാതി അറിയിക്കാം:കുറ്റ്യാടി∙ പഞ്ചായത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3ന് അകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നൽകണം. വിദ്യാർഥികൾക്ക്ചെറുകഥാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർഡ് വിഭജനം; പരാതി അറിയിക്കാം: കുറ്റ്യാടി∙ പഞ്ചായത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം സംസ്ഥാന  ഡീലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3ന് അകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നൽകണം.

വിദ്യാർഥികൾക്ക് ചെറുകഥാ മത്സരം
കുറ്റ്യാടി∙ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നരിക്കൂട്ടുംചാൽ വേദിക വായനശാല ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 10,001 രൂപയാണ് സമ്മാനം. ഡിസംബർ 31ന് അകം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം രചനകൾ അയയ്ക്കണം. 9495565383.

ADVERTISEMENT

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 9– 5 വരെ പുതുപ്പാടി കാൽവരി, ത്രിവേണി.

ഡേറ്റ എൻട്രി ഓപ്പറേറ്റർ
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് റേഡിയോതെറപ്പി വിഭാഗത്തിലെ ആശുപത്രി അടിസ്ഥാനമാക്കിയുള്ള കാൻൻസർ റജിസ്ട്രി സ്കീമിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ 2 ഒഴിവിലേക്ക് നിയമനത്തിന് 29നു രാവിലെ 11ന് കോളജ് ഓഫിസിൽ കൂടിക്കാഴ്ച. 0495–2350216  

ADVERTISEMENT

ജൂനിയർ ഇൻസ്ട്രക്ടർ 
കോഴിക്കോട്∙ മാളിക്കടവ് ഗവ. വനിത ഐടിഐയിൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി ആൻഡ് സിസ്റ്റം മെയ്ന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ നിയമനത്തിന് 23നു രാവിലെ 11ന് അഭിമുഖം. 0495-2373976

ജെപിഎച്ച്എൻ, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ 
കോഴിക്കോട്∙ സാമൂഹികനീതി വകുപ്പിന്റെ മായനാട് ഗവ.ആശാഭവൻ (സ്ത്രീ) ജെപിഎച്ച്എൻ (ഒരു ഒഴിവ്), മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (4 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനം 26നു രാവിലെ 10.30ന്. 0495 2358876.

ADVERTISEMENT

കരടുവിജ്ഞാപനം പുറത്തിറക്കി
ഓമശ്ശേരി∙ പഞ്ചായത്തിന്റെ വാർഡ് വിഭജിച്ചുള്ള കരടു വിജ്ഞാപനം പുറത്തിറക്കി. ഇതു സംബന്ധമായ ആക്ഷേപങ്ങളും അഭിപ്രായങ്ങളും 3 വരെ സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ കലക്‌ടർക്കോ പരാതി നൽകാം.

ഓറിയന്റേഷൻ ക്ലാസ് 23ന് 
കൊടുവള്ളി∙ ജിഎച്ച്എസ്എസ് കരുവൻപൊയിൽ സെന്ററായി സ്കോൾ കേരള വഴി റജിസ്റ്റർ ചെയ്ത ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 23നു രാവിലെ 9നു  സ്കൂളിൽ നടക്കും.

ഹിയറിങ് ഇന്ന് 
കൊടുവള്ളി∙ മാവൂർ –എൻഐടി –കൊടുവള്ളി റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിന്റെ കൊടുവള്ളിയിലെ ഹിയറിങ് ഇന്നു നടത്തുമെന്നു പി.ടി.എ.റഹീം എംഎൽഎ അറിയിച്ചു. ഇന്നു രാവിലെ 10.30നു കൊടുവള്ളി നഗരസഭ ഹാളിലാണ് പബ്ലിക് ഹിയറിങ്. കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിന്റെ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിനെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിയത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ കിഫ്ബി മുഖേന അനുവദിച്ച 52.2 കോടി രൂപയുടെ നവീകരണ പ്രവൃത്തി ആരംഭിക്കും. റോഡ് ഗതാഗത യോഗ്യമാക്കാൻ അനുവദിച്ച 2.25 കോടി രൂപയുടെ റീ ടാറിങ് പ്രവൃത്തി മാവൂരിൽ നിന്ന് ആരംഭിച്ചതായും എംഎൽഎ അറിയിച്ചു.