ലഹരി വിൽപന വഴി സമ്പാദ്യം: ജില്ലയിൽ ഒരാളുടെ സ്വത്തുകൂടി കണ്ടുകെട്ടി
കോഴിക്കോട്∙ ലഹരി വസ്തുക്കളുടെ വിൽപന വഴി സമ്പാദിച്ച സ്വത്തും വാഹനവും കണ്ടുകെട്ടുന്ന പൊലീസ് നടപടി തുടരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ‌് അതോറിറ്റിയുടെ(സഫേമ) നിർദേശ പ്രകാരം ജില്ലയിൽ ഒരാളുടെ

കോഴിക്കോട്∙ ലഹരി വസ്തുക്കളുടെ വിൽപന വഴി സമ്പാദിച്ച സ്വത്തും വാഹനവും കണ്ടുകെട്ടുന്ന പൊലീസ് നടപടി തുടരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ‌് അതോറിറ്റിയുടെ(സഫേമ) നിർദേശ പ്രകാരം ജില്ലയിൽ ഒരാളുടെ സ്വത്തുകൂടി കണ്ടുകെട്ടി. കല്ലായി സ്വദേശി കളരിക്കൽ വീട്ടിൽ നന്ദകുമാറിന്റെ(28) പേരിലുള്ള കെഎൽ 11 ബിഎൻ 9006 നമ്പർ ബൈക്കാണു കണ്ടു കെട്ടിയത്.
കഴിഞ്ഞ മാസം ഫാറൂഖ് കോളജിനു സമീപം അടിവാരത്ത് വിൽപനയ്ക്ക് എത്തിച്ച 92.94 ഗ്രാം എംഡിഎംഎയും ത്രാസുമായി ഫറോക്ക് പൊലീസിന്റെ പിടിയിലായ സംഭവത്തിലാണ് നടപടി. പണവും വാഹനവും സമ്പാദിച്ചതും ആഡംബര ജീവിതം നയിച്ചതും ലഹരി വിൽപനയിൽ നിന്നുള്ള വരുമാനം വഴി ആണെന്ന കണ്ടെത്തലിലാണ് നടപടി.
കഴിഞ്ഞ മാസം 12ന് ഫറോക്ക് എസ്ഐയും സംഘവും വാഹന പരിശോധന നടത്തുമ്പോൾ പ്രതി ഓടിച്ച കാറിൽ നിന്നാണു ലഹരിമരുന്നു പിടിച്ചത്. പ്രതി ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം വെള്ളയിൽ ഇൻസ്പെക്ടറുടെ നടപടിയിൽ പെരുവണ്ണാമൂഴി സ്വദേശിയായ പ്രതിയുടെയും സഹോദരിയുടെയും സ്വത്തു കണ്ടുകെട്ടിയിരുന്നു.
‘സഫേമ’ നടപടികൾ
∙ എൻഡിപിഎസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണു സ്വത്ത് പിടിച്ചെടുക്കുന്നത്.
∙ വാഹനം, സമ്പാദിച്ച പണം, വീട്, മറ്റു വസ്തുക്കൾ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ എന്നിവയും ഉൾപ്പെടും.
∙ പ്രതികളുടെ ബന്ധുക്കൾ, സഹായികൾ എന്നിവരുടെ സ്വത്തും കണ്ടുകെട്ടാൻ നിയമമുണ്ട്.
∙ പ്രതികൾക്കെതിരെ കാപ്പ, നാടുകടത്തൽ, ജയിലിലടയ്ക്കൽ നടപടിയും തുടരും.
∙ എക്സൈസ് വകുപ്പുമായി ചേർന്നു ലഹരിമരുന്നു വിൽപന – കടത്ത് എന്നിവയ്ക്കെതിരെ സംയുക്ത നടപടി ആരംഭിക്കും.