എരവട്ടൂർ ആയടക്കണ്ടി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പേരാമ്പ്ര ∙ എരവട്ടൂർ ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്നു മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 1.19 ന് ആയിരുന്നു മോഷണം. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റ്സിനുമേൽ മുണ്ടും അതിനുമേൽ ചുരിദാറിന്റെ ടോപ്പ് പോലെയുള്ള വസ്ത്രവും ധരിച്ച്

പേരാമ്പ്ര ∙ എരവട്ടൂർ ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്നു മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 1.19 ന് ആയിരുന്നു മോഷണം. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റ്സിനുമേൽ മുണ്ടും അതിനുമേൽ ചുരിദാറിന്റെ ടോപ്പ് പോലെയുള്ള വസ്ത്രവും ധരിച്ച് പ്ലാസ്റ്റിക് സഞ്ചി കൊണ്ട് മുഖം മൂടിയാണു മോഷ്ടാവ് എത്തിയത്. സമീപത്തെ വീട്ടിൽ നിന്നു മോഷ്ടിച്ച കമ്പിപ്പാരയും നിലം കുഴിക്കുന്ന പാരയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രാവിലെ 5ന് ക്ഷേത്ര മുറ്റം വൃത്തിയാക്കാൻ എത്തിയവരാണു ഭണ്ഡാരം കുത്തിത്തുറന്നതു കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്നു മാറി റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവർന്നു. ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.