ADVERTISEMENT

പേരാമ്പ്ര ∙ എരവട്ടൂർ ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്നു മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 1.19 ന് ആയിരുന്നു മോഷണം. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റ്സിനുമേൽ മുണ്ടും അതിനുമേൽ ചുരിദാറിന്റെ ടോപ്പ് പോലെയുള്ള വസ്ത്രവും ധരിച്ച് പ്ലാസ്റ്റിക് സഞ്ചി കൊണ്ട് മുഖം മൂടിയാണു മോഷ്ടാവ് എത്തിയത്. സമീപത്തെ വീട്ടിൽ നിന്നു മോഷ്ടിച്ച കമ്പിപ്പാരയും നിലം കുഴിക്കുന്ന പാരയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

രാവിലെ 5ന് ക്ഷേത്ര മുറ്റം വൃത്തിയാക്കാൻ എത്തിയവരാണു ഭണ്ഡാരം കുത്തിത്തുറന്നതു കണ്ടെത്തിയത്. ക്ഷേത്രത്തിൽ നിന്നു മാറി റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവർന്നു. ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

Eravattur Ayadakkandi Kuttichathan Temple in Perambra, Kerala fell victim to theft as thieves broke open offering boxes and made off with approximately ₹20,000. The incident, captured on CCTV, shows a single perpetrator using stolen tools. Police are actively investigating the crime.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com