കോഴിക്കോട് ജില്ലയിൽ ഇന്ന് (23-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത
∙ നിലയ്ക്കൽ, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം നേരിയ മഴയ്ക്ക് സാധ്യത
∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പക ൽ 8– 2 വരെ കല്ലാച്ചി ടൗൺ, കാപ്പറോട്ട്, ഇയ്യങ്കോട്.
∙ 8– 6 വരെ കോവൂർ തടപ്പറമ്പ് സ്കൂൾ പരിസരം, മാണിയമ്പലം പള്ളി പരിസരം, ആനക്കുഴിക്കര, കുറ്റിപ്പുറത്തുകണ്ടി.
∙ 8.30– 5.30 വരെ കൊടുവള്ളി താജ് വെഡിങ്, കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ, മംഗല്യ, സിറ്റി മാൾ, എച്ച്എസ് റോഡ്
∙ 9– 2 ബാലുശ്ശേരി പനായി ടവർ, പനായി അങ്ങാടി, കോച്ചാം വള്ളി, ദാരുതല കോക്കല്ലൂർ പെട്രോൾ ബങ്ക് പരിസരം.
ഗ്രാഫിക് ഡിസൈനിങ് പരിശീലനം
കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ പേജ്മേക്കർ, കോറൽ ഡ്രോ, ഫോട്ടോഷോപ്, ഇൻഡിസൈൻ, ഇലുസ്‌ട്രേറ്റർ, എംഎസ് ഓഫിസ് എന്നിവ ഉൾപ്പെട്ട 6 മാസത്തെ ഗ്രാഫിക് ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 8891370026
ഖോഖൊ സിലക്‌ഷൻ ട്രയൽസ് നാളെ
രാമനാട്ടുകര∙ ജില്ലാ ഖോഖൊ അസോസിയേഷന്റെ 2024-25 വർഷത്തെ സീനിയർ വിഭാഗം(പുരുഷ–വനിതാ) സിലക്‌ഷൻ ട്രയൽസ് നാളെ രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യണം. 9446643901
സിവിൽ സർവീസ് ടൂർണമെന്റ് 25നും 26നും
കോഴിക്കോട്∙ ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് 25, 26 തീയതികളിൽ ഇൻഡോർ സ്റ്റേഡിയം, ഫിസിക്കൽ എജ്യുക്കേഷൻ കോളജ് എന്നിവിടങ്ങളിൽ നടത്തും. കായിക താരങ്ങൾ അപേക്ഷ ഇന്നു വൈകിട്ട് 5ന് അകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ നൽകണം. അപേക്ഷ www.sportscouncilkozhikode.com വെബ്സൈറ്റിൽ. 9447318979.
ത്രോബോൾ ചാംപ്യൻഷിപ് 29ന്
കോഴിക്കോട്∙ ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 29ന് വടകര നാരായണ നഗറിൽ നടത്തും. സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. 27നു മുൻപായി റജിസ്റ്റർ ചെയ്യണം. 9562620035.
ഗുസ്തിയിൽ പരിശീലനം
കോഴിക്കോട്∙ ജില്ലാ ഗുസ്തി അസോസിയേഷനും പിടിഎസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയും ചേർന്ന് ഗുസ്തിയിൽ പരിശീലനം നൽകുന്നു. 15 വയസ്സു മുതലുളളവർക്കാണ് പരിശീലനം. 9447538049.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്∙ ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 662/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള നീന്തൽ പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.
കോഴിക്കോട്∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം, 1st എൻസിഎ ഹിന്ദു നാടാർ, കാറ്റഗറി നമ്പർ 215/2023) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
കോഴ്സിന് അപേക്ഷിക്കാം
കോഴിക്കോട്∙ കെൽട്രോൺ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. 0495 2301772
അധ്യാപക ഒഴിവ്
കോഴിക്കോട്∙ എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവ്. 0495 2369772.
നഗരസഭ കേരളോത്സവം 30 മുതൽ
ഫറോക്ക് ∙ നഗരസഭ കേരളോത്സവം 30 മുതൽ ഡിസംബർ 15 വരെ നടത്തും. റജിസ്ട്രേഷൻ ഫോം നഗരസഭ ഓഫിസിലും വാർഡ് കൗൺസിലർമാരിൽ നിന്നും ലഭിക്കും. ഫോട്ടോ, ആധാർ കാർഡ് പകർപ്പ് എന്നിവയടക്കം 27ന് അകം അപേക്ഷ സമർപ്പിക്കണം.
ഓവർസീയർ നിയമനം
കടലുണ്ടി ∙ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നു. 27നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ അഭിമുഖം.