കോഴിക്കോട് ∙ മാരക രാസലഹരി മരുന്നായ 102.88 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും കോഴിക്കോട് ടൗൺ എസിപി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടി. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സ്വദേശി സഫ്താർ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മാരക രാസലഹരിമരുന്നായ 102.88 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കോഴിക്കോട് സിറ്റി നാർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും കോഴിക്കോട് ടൗൺ എസിപി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടി. കൊടുവള്ളി പന്നിക്കോട്ടൂർ മൈലാങ്കകര സ്വദേശി സഫ്താർ ആഷ്മി (31), കൂട്ടാളി ബാലുശ്ശേരി മങ്ങാട് അത്തിക്കോട് സ്വദേശി റഫീഖ് (35) എന്നിവരാണ് പിടിയിലായത്. ജില്ലയുടെ പല ഭാഗങ്ങളിലും ലഹരിമരുന്നിന്റെ ഉപയോഗവും വിൽപനയും വ്യാപകമായതിനാൽ കഴിഞ്ഞ ഒരു മാസമായി പൊലീസ് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഈ ആഴ്ചയിൽ തന്നെ ഡാൻസാഫിന്റെ മൂന്നാമത്തെ ലഹരിമരുന്ന് വേട്ടയാണിത്. 

കോഴിക്കോട്–പുല്ലൂരാംപാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് സഫ്താർ ആഷ്മി. ഇയാൾ മുൻപ് 55 കിലോ കഞ്ചാവുമായി നിലമ്പൂരിൽ നിന്നും 2.5 കിലോ കഞ്ചാവുമായി കൊടുവള്ളിയിലെ വീട്ടിൽ വച്ചും പിടിയിലായിരുന്നു. ഈ കേസിൽ വിചാരണ നടന്നുവരികയാണ്. റഫീക്ക് ലോറി ഡ്രൈവറാണ്. ആഡംബര കാറുകളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഹോട്ടലുകൾ, ബാറുകൾ, ആശുപത്രികൾ എന്നിവയുടെ പാർക്കിങ് ഗ്രൗണ്ടുകളാണ് ലഹരിമരുന്ന് കൈമാറ്റത്തിന് തിരഞ്ഞെടുത്തിരുന്നത്.

ADVERTISEMENT

ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ മനോജ് ഇടയേടത്ത്, കെ.അബ്ദുറഹ്മാൻ, അനീഷ് മൂസാൻ വീട്, കെ.അഖിലേഷ്, സുനോജ് കാരയിൽ, പി.കെ.സരുൺ കുമാർ, എം.കെ.ലതീഷ്, ഷിനോജ് മംഗലശ്ശേരി, എൻ.കെ.ശ്രീശാന്ത്, ഇ.വി.അതുൽ, പി.അഭിജിത്ത്, പി.കെ.ദിനീഷ്, കെ.എം.മുഹമ്മദ് മഷ്ഹൂർ എന്നിവരും നടക്കാവ് പൊലീസിലെ എസ്ഐമാരായ ലീല, ധനേഷ്, റെനീഷ്, ജിത്തു, ഷോബിക്, റഷീദ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

English Summary:

Kozhikode City Police and DANSAF apprehended two individuals in possession of a significant quantity of MDMA. This bust highlights the ongoing efforts to combat drug trafficking in the region, with increased surveillance and stringent legal action.