മഴ കഴിഞ്ഞു; വെള്ളം ഒഴിയാതെ പൂവാടൻ ഗേറ്റ്
വടകര ∙ മഴക്കാലത്ത് വെള്ളം കെട്ടി നിന്നതുകൊണ്ട് ഉദ്ഘാടനം നടത്താൻ കഴിയാതിരുന്ന പൂവാടൻ ഗേറ്റ് അടിപ്പാതയിൽ മഴ കഴിഞ്ഞിട്ടും വെള്ളം ഒഴിഞ്ഞില്ല. ഇതു കാരണം റെയിലിന്റെ അപ്പുറത്തുള്ള വീട്ടുകാർ ബുദ്ധിമുട്ടിലായി. പാത പണിയാൻ ലവൽ ക്രോസ് അടച്ചകാലം മുതൽ ചുറ്റിവളഞ്ഞു സഞ്ചരിക്കുകയാണ് ഈ ഭാഗത്തുള്ളവർ.ഒരു വർഷം കൊണ്ട്

വടകര ∙ മഴക്കാലത്ത് വെള്ളം കെട്ടി നിന്നതുകൊണ്ട് ഉദ്ഘാടനം നടത്താൻ കഴിയാതിരുന്ന പൂവാടൻ ഗേറ്റ് അടിപ്പാതയിൽ മഴ കഴിഞ്ഞിട്ടും വെള്ളം ഒഴിഞ്ഞില്ല. ഇതു കാരണം റെയിലിന്റെ അപ്പുറത്തുള്ള വീട്ടുകാർ ബുദ്ധിമുട്ടിലായി. പാത പണിയാൻ ലവൽ ക്രോസ് അടച്ചകാലം മുതൽ ചുറ്റിവളഞ്ഞു സഞ്ചരിക്കുകയാണ് ഈ ഭാഗത്തുള്ളവർ. ഒരു വർഷം കൊണ്ട് അടിപ്പാത പൂർത്തിയാക്കുമെന്ന ഉറപ്പിൽ തുടങ്ങിയ പണി മൂന്നര വർഷം കൊണ്ടാണ് അവസാന ഘട്ടത്തിലെത്തിയത്. 4 മാസം മുൻപ് ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചിരുന്നെങ്കിലും വെളളക്കെട്ട് ശക്തമായതു കൊണ്ട് നടന്നില്ല.
ഇപ്പോൾ മഴ മാറിയിട്ടും ഉള്ളിലെ വെള്ളക്കെട്ട് തീർത്തും ഒഴിഞ്ഞിട്ടില്ല. ഇതു കാരണം അടിപ്പാത പദ്ധതി തന്നെ വെള്ളത്തിലായ അവസ്ഥയാണ്. ഈ ഭാഗത്ത് അടിപ്പാത പണിയുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകുമെന്ന കാര്യം നാട്ടുകാർ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. പരിഹാര നടപടി സ്വീകരിക്കാതെ പണി തുടങ്ങി. നിർമാണ ഘട്ടത്തിൽ പലപ്പോഴും ഉറവ വെള്ളം നിറഞ്ഞ് പണി തടസ്സപ്പെട്ടിരുന്നു. വലിയ മോട്ടറുകൾ ഉപയോഗിച്ച് വെള്ളം നീക്കിയായിരുന്നു പണി മുന്നോട്ടു കൊണ്ടുപോയത്. അടിപ്പാതയിലെ വെള്ളക്കെട്ട് സ്ഥിരം മോട്ടർ സ്ഥാപിച്ച് ഒഴുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ ഇതിനുളള നടപടിയായിട്ടില്ല.