ADVERTISEMENT

വടകര ∙ മഴക്കാലത്ത് വെള്ളം കെട്ടി നിന്നതുകൊണ്ട് ഉദ്ഘാടനം നടത്താൻ കഴിയാതിരുന്ന പൂവാടൻ ഗേറ്റ് അടിപ്പാതയിൽ മഴ കഴിഞ്ഞിട്ടും വെള്ളം ഒഴിഞ്ഞില്ല. ഇതു കാരണം റെയിലിന്റെ അപ്പുറത്തുള്ള വീട്ടുകാർ ബുദ്ധിമുട്ടിലായി. പാത പണിയാൻ ലവൽ ക്രോസ് അടച്ചകാലം മുതൽ ചുറ്റിവളഞ്ഞു സഞ്ചരിക്കുകയാണ് ഈ ഭാഗത്തുള്ളവർ. ഒരു വർഷം കൊണ്ട് അടിപ്പാത പൂർത്തിയാക്കുമെന്ന ഉറപ്പിൽ തുടങ്ങിയ പണി മൂന്നര വർഷം കൊണ്ടാണ് അവസാന ഘട്ടത്തിലെത്തിയത്. 4 മാസം മുൻപ് ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചിരുന്നെങ്കിലും വെളളക്കെട്ട് ശക്തമായതു കൊണ്ട് നടന്നില്ല. 

ഇപ്പോൾ മഴ മാറിയിട്ടും ഉള്ളിലെ വെള്ളക്കെട്ട് തീർത്തും ഒഴിഞ്ഞിട്ടില്ല. ഇതു കാരണം അടിപ്പാത പദ്ധതി തന്നെ വെള്ളത്തിലായ അവസ്ഥയാണ്. ഈ ഭാഗത്ത് അടിപ്പാത പണിയുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകുമെന്ന കാര്യം നാട്ടുകാർ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു. പരിഹാര നടപടി സ്വീകരിക്കാതെ പണി തുടങ്ങി. നിർമാണ ഘട്ടത്തിൽ പലപ്പോഴും ഉറവ വെള്ളം നിറഞ്ഞ് പണി തടസ്സപ്പെട്ടിരുന്നു. വലിയ മോട്ടറുകൾ ഉപയോഗിച്ച് വെള്ളം നീക്കിയായിരുന്നു പണി മുന്നോട്ടു കൊണ്ടുപോയത്. അടിപ്പാതയിലെ വെള്ളക്കെട്ട് സ്ഥിരം മോട്ടർ സ്ഥാപിച്ച് ഒഴുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ ഇതിനുളള നടപടിയായിട്ടില്ല.

English Summary:

The Poovadan Gate underpass in Vadakara, Kerala, remains unusable due to persistent flooding even after the monsoon season. The project, delayed for years, faced consistent waterlogging during construction. Despite warnings from residents, remedial measures were ignored, leaving the underpass flooded and unusable. This has forced residents to take detours, highlighting the infrastructure failure and the plight of the affected community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com