ADVERTISEMENT

തിരുവമ്പാടി ∙ ഓമശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പൂർണമായി ഗതാഗതം തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം . ഇന്നലെ വൈകിട്ടാണ് തോട്ടത്തിൻകടവ് പാലത്തിന് സമീപം റോഡിൽ മെറ്റൽ ഇട്ട് പൂർണമായി ഗതാഗതം തടഞ്ഞത്. ഇതോടെ രണ്ട് ഭാഗത്ത് നിന്ന് എത്തിയ വാഹനയാത്രക്കാർ പ്രതിഷേധം ഉയർത്തി. റോഡ് തടഞ്ഞതോടെ അഗസ്ത്യൻമൂഴി വഴി ഓമശ്ശേരിയിൽ എത്തേണ്ട അവസ്ഥയായി.

മുക്കം –തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തു.കഴിഞ്ഞ 10 മാസമായി തുടരുന്ന തിരുവമ്പാടി – ഓമശ്ശേരി റോഡ് നവീകരണം ഇഴഞ്ഞു മുന്നോട്ടുപോകുന്ന അവസ്ഥയാണ്. ഇടയ്ക്ക് കുറെ കാലം പ്രവ‍ൃത്തി നിർത്തിവയ്ക്കും, പിന്നെ തുടരും എന്നതാണ് അവസ്ഥ. ഏറെ തിരക്കുള്ള റോഡിലെ ഗതാഗതം പോക്കറ്റ് റോഡുകളിലേക്ക് തിരിച്ചുവിടുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു.

English Summary:

Public outcry erupts in Thiruvambady as the Omassery road renovation leads to a complete traffic blockage. The closure, implemented by dumping metal near Thottathinkadavu bridge, forced motorists to take long detours, sparking protests. While police intervention led to the partial reopening of the road, the incident highlights the frustrations surrounding the slow-paced renovation project that has plagued commuters for months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com