പുത്തഞ്ചേരി– ഇല്ലത്തുതാഴെ റോഡ് പണി തുടങ്ങി
ഉള്ളിയേരി ∙പ്രധാനമന്ത്രി സഡക് യോജനയിൽ നവീകരിക്കുന്ന പുത്തഞ്ചേരി– ഇല്ലത്ത് താഴെ റോഡ് പ്രവൃത്തി തുടങ്ങി. റോഡ് പണി നീളുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരുന്നു.പണി ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് കന്നൂര് സമഭാവന റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ 1000 പേർ ഒപ്പിട്ട ഹർജി മന്ത്രി

ഉള്ളിയേരി ∙പ്രധാനമന്ത്രി സഡക് യോജനയിൽ നവീകരിക്കുന്ന പുത്തഞ്ചേരി– ഇല്ലത്ത് താഴെ റോഡ് പ്രവൃത്തി തുടങ്ങി. റോഡ് പണി നീളുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരുന്നു. പണി ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് കന്നൂര് സമഭാവന റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ 1000 പേർ ഒപ്പിട്ട ഹർജി മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എംപി, കെ.എം.സച്ചിൻദേവ് എംഎൽഎ, കലക്ടർ, പിഎംഎസ്ജിവൈ എൻജിനീയർ, ജലജീവൻ മിഷൻ എൻജിനീയർ എന്നിവർക്ക് നൽകിയിരുന്നു. മലയാള മനോരമ പത്രത്തിൽ ഇതു സംബന്ധിച്ച് വാർത്ത വന്നിരുന്നു. നോർത്ത് കന്നൂര് പ്രദേശത്തെ ജനങ്ങൾ ഒരു വർഷമായി യാത്രാദുരിതം പേറുകയാണ്.
പണി പൂർത്തീകരിക്കാത്ത റോഡിൽ സോളിങ് ഇളകി കിടക്കുന്നതിനാൽ ആളുകൾക്ക് വഴി നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മഴക്കാലത്ത് ചെളി വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ അപകട ഭീഷണിയാണ്. ഒട്ടേറെ സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും ഈ വഴി സർവീസ് നടത്തുന്നുണ്ട്. കൂമുള്ളി–പുത്തഞ്ചേരി– ഒള്ളൂര്– കന്നൂര് മനാട് ഇല്ലത്ത് താഴെ വരെ 8.110 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. പിഎംഎസ്ജിവൈ പദ്ധതിയിൽ 7 കോടി 2 ലക്ഷത്തി 69000 രൂപ അടങ്കലിലാണ് പ്രവൃത്തി. നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും കലുങ്കുകൾ, ഓവുചാൽ എന്നിവയുടെ പണി പൂർത്തീകരിച്ചെങ്കിലും ജലജീവൻ പൈപ്പിടൽ പ്രശ്നമാണ് പ്രവൃത്തി നിലയ്ക്കാൻ ഇടയാക്കിയത്. എംപി, എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് അധികൃതരുടെയും ഇടപെടൽ മൂലമാണ് പണി പുനരാരംഭിച്ചത്. ജലജീവൻ പൈപ്പിടൽ പണിയാണ് തുടങ്ങിയത്. ഇത് പൂർത്തീകരിച്ചിട്ടു വേണം ടാറിങ് അടക്കം തുടർ പ്രവൃത്തി നടത്താൻ.