11.5 മീറ്റർ ആഴത്തിൽ 40 മീറ്റർ വീതിയിൽ വെഹിക്കിൾ ഓവർപാസ്: മലാപ്പറമ്പിൽ അടിത്തറ നിർമാണം തുടങ്ങി
കോഴിക്കോട്∙ വെങ്ങളം – രാമനാട്ടുകര ദേശീയപാത ആറുവരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ നിർമിക്കുന്ന 40 മീറ്റർ വെഹിക്കിൾ ഓവർപാസിന് അടിത്തറ നിർമാണം തുടങ്ങി. മലാപ്പറമ്പ് ജംക്‌ഷനിൽ 11.5 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിക്കുന്നത്. ഈ മാസം 7ന് ആണ് മലാപ്പറമ്പിൽ ഗതാഗത ക്രമീകരണം നടപ്പാക്കി റോഡ്

കോഴിക്കോട്∙ വെങ്ങളം – രാമനാട്ടുകര ദേശീയപാത ആറുവരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ നിർമിക്കുന്ന 40 മീറ്റർ വെഹിക്കിൾ ഓവർപാസിന് അടിത്തറ നിർമാണം തുടങ്ങി. മലാപ്പറമ്പ് ജംക്‌ഷനിൽ 11.5 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിക്കുന്നത്. ഈ മാസം 7ന് ആണ് മലാപ്പറമ്പിൽ ഗതാഗത ക്രമീകരണം നടപ്പാക്കി റോഡ് കുഴിക്കാൻ തുടങ്ങിയത്. തറ നിർമാണം 15 ദിവസം കൊണ്ടു തീർക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, പൈപ്പുകളും കേബിളുകളും മാറ്റിസ്ഥാപിക്കുന്നതു വൈകി. ഡിസംബർ 10ന് അകം തറ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
മലാപ്പറമ്പ് ജംക്‌ഷനിൽ കോഴിക്കോട് – വയനാട് റോഡിലാണ് ഓവർപാസ് നിർമിക്കുന്നത്. വെങ്ങളം – രാമനാട്ടുകര ബൈപാസ് ഓവർപാസിന്റെ 22 അടി താഴ്ചയിലൂടെ കടന്നുപോകും. മാർച്ചോടെ ഓവർപാസ് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയിൽ ഇതിന്റെ ഒരുഭാഗം പൂർത്തിയാക്കി കോഴിക്കോട് – വയനാട് റോഡിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനും ഉദ്ദേശിക്കുന്നു.