ബാല പാർലമെന്റ്: നേട്ടങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി; വികസന മുരടിപ്പെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട് ∙ പൊതു കളിസ്ഥലം, ലഹരി ഉപയോഗം തടയാനുള്ള നടപടികൾ തുടങ്ങി വിദ്യാർഥികളുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ ബാല പാർലമെന്റ്. പുതിയ വിദ്യാഭ്യാസ നയം, കായിക–വിദ്യാഭ്യാസ–ശാസ്ത്ര സാങ്കേതിക മേഖലയിലെ കുതിച്ചു ചാട്ടം എന്നിവ സർക്കാരിന്റെ നേട്ടമായി

കോഴിക്കോട് ∙ പൊതു കളിസ്ഥലം, ലഹരി ഉപയോഗം തടയാനുള്ള നടപടികൾ തുടങ്ങി വിദ്യാർഥികളുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ ബാല പാർലമെന്റ്. പുതിയ വിദ്യാഭ്യാസ നയം, കായിക–വിദ്യാഭ്യാസ–ശാസ്ത്ര സാങ്കേതിക മേഖലയിലെ കുതിച്ചു ചാട്ടം എന്നിവ സർക്കാരിന്റെ നേട്ടമായി ‘പ്രധാനമന്ത്രി’ എടുത്തു കാട്ടിയപ്പോൾ വികസന രംഗത്തെ മുരടിപ്പാണ് ‘പ്രതിപക്ഷ നേതാവ്’ സഭയ്ക്കു മുൻപാകെ വച്ചത്. ഇരു ഭാഗങ്ങളിലും നടന്ന ശക്തമായ പ്രസംഗങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ശബ്ദ വോട്ടോടെ നന്ദി പ്രമേയം പാസാക്കി.
വിദ്യാഭ്യാസ സ്ഥാപന പരിസരത്തെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ ‘ആഭ്യന്തര മന്ത്രി’ വിശദീകരിച്ചു. മഞ്ഞപ്പിത്തം, വിളർച്ച എന്നിവ കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് പോഷകാഹാര പദ്ധതി നടപ്പാക്കിയപ്പോൾ ആൺകുട്ടികൾക്ക് ഇത്തരം പദ്ധതിയില്ലാത്തതു തുടങ്ങിയവയും ചർച്ചയിൽ ഉയർന്നു.
കുട്ടികൾക്കെതിരായ അതിക്രമം, ബാലവേല, കുട്ടികളോട് വിവേചനപരമായി ഇടപെടൽ, ഇതിനെതിരെ സ്വീകരിച്ച നടപടികൾ തുടങ്ങിയവയും അംഗങ്ങൾ ഉന്നയിച്ചു. മാവോയിസ്റ്റ്, കുറുവ ഭീഷണി പ്രശ്നത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പൊലീസ് ശക്തമായ നടപടി എടുത്തിട്ടുണ്ടെന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.സി.കവിത അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ആർ.അനഘ, അസി.കോഓർഡിനേറ്റർ പി.എൻ.സുശീല, റിസോഴ്സ് പഴ്സൻ പി.കെ.ഷിംജിത്ത് എന്നിവർ പ്രസംഗിച്ചു. കെ.കെ.ജന്ന (പ്രസി), ചന്ദന ചന്ദ്രൻ (പ്രധാനമന്ത്രി), ടി.കെ.അലൈഡ (സ്പീക്കർ), സഞ്ജയ് സന്തോഷ് (പ്രതിപക്ഷ നേതാവ്) തുടങ്ങിയവർ സഭയിൽ അണിനിരന്നു.