ആറുവരിപ്പാതയിലെ ഏറ്റവും നീളം കൂടിയ പാലം; പാലാഴി റോഡ് ജംക്‌ഷൻ മേൽപാലം നാലു ദിവസത്തിനകം തുറക്കും
പന്തീരാങ്കാവ്∙ വെങ്ങളം– രാമനാട്ടുകര ദേശീയപാത ബൈപാസ് റീച്ചിലെ ഏറ്റവും നീളം കൂടിയ മേൽപാലം തുറക്കുന്നു. പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംക്‌ഷൻ മേൽപാലമാണ് 30ന് അകം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ ഒരുങ്ങുന്നത്. ബൈപാസിൽ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രമായ പാലാഴി ജംക്‌ഷനിലെ മേൽപാലം തുറക്കുന്നതോടെ

പന്തീരാങ്കാവ്∙ വെങ്ങളം– രാമനാട്ടുകര ദേശീയപാത ബൈപാസ് റീച്ചിലെ ഏറ്റവും നീളം കൂടിയ മേൽപാലം തുറക്കുന്നു. പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംക്‌ഷൻ മേൽപാലമാണ് 30ന് അകം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ ഒരുങ്ങുന്നത്. ബൈപാസിൽ ഗതാഗതക്കുരുക്കിന്റെ പ്രധാന കേന്ദ്രമായ പാലാഴി ജംക്‌ഷനിലെ മേൽപാലം തുറക്കുന്നതോടെ വാഹനയാത്ര സുഗമമാവും. ഇരുവശത്തുമായി രണ്ടു മേൽപാലങ്ങളാണ് നിർമാണം പൂർത്തീകരിച്ചത്.
700 മീറ്റർ നീളവും 14 മീറ്റർ വീതിയിലുമാണ് ഓരോ പാലവും. പാലാഴി മാത്തറ റോഡിലെ ഇരിങ്ങല്ലൂർ മുന്നല്ലേരി ജംക്‌ഷനു സമീപത്തുനിന്നാണ് മേൽപാലത്തിലേക്കുള്ള റോഡിന്റെ ആരംഭം. പൊറ്റമ്മൽ കെ.ടി താഴം റോഡ് ജംക്‌ഷനിലാണ് പാലം അവസാനിക്കുന്നത്. കെഎംസി കൺസ്ട്രക്‌ഷൻസ് ആയിരുന്നു നിർമാണ കരാർ ഏറ്റെടുത്തത്.