എലത്തൂർ വില്ലേജ് ഓഫിസിൽ തീർപ്പാകാതെ അപേക്ഷകൾ
എലത്തൂർ∙ 3 മാസമായി വില്ലേജ് ഓഫിസ് പ്രവർത്തനം അവതാളത്തിൽ. സെപ്റ്റംബർ 17 ന് വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയതാണ്. 900 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. താൽക്കാലിക ചുമതലയുള്ള വില്ലേജ് ഓഫിസർ പല തവണയാണ് അവധിയിൽ പോയത്. നിലവിൽ താൽക്കാലിക ചുമതല എലത്തൂർ അസിസ്റ്റന്റ് വില്ലേജ് ഓഫിസർക്ക് നൽകിയിട്ടുണ്ട്. ഒട്ടേറെ

എലത്തൂർ∙ 3 മാസമായി വില്ലേജ് ഓഫിസ് പ്രവർത്തനം അവതാളത്തിൽ. സെപ്റ്റംബർ 17 ന് വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയതാണ്. 900 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. താൽക്കാലിക ചുമതലയുള്ള വില്ലേജ് ഓഫിസർ പല തവണയാണ് അവധിയിൽ പോയത്. നിലവിൽ താൽക്കാലിക ചുമതല എലത്തൂർ അസിസ്റ്റന്റ് വില്ലേജ് ഓഫിസർക്ക് നൽകിയിട്ടുണ്ട്. ഒട്ടേറെ ആളുകളാണ് വില്ലേജ് ഓഫിസിലെത്തി സേവനം കിട്ടാതെ മടങ്ങുന്നത്. എലത്തൂർ വില്ലേജ് ഓഫിസിലെ ഓൺലൈൻ സേവനങ്ങൾ പല അക്ഷയ കേന്ദ്രങ്ങളിലും ഇപ്പോൾ സ്വീകരിക്കുന്നില്ല.
നേരിട്ട് വില്ലേജ് ഓഫിസിൽ പോയി സേവനങ്ങൾക്ക് അപേക്ഷ നൽകണമെന്നാണ് ഇവർ പറയുന്നത്. കൈവശാവകാശ സർട്ടിഫിക്കറ്റുകളാണ് കൂടുതലും നൽകാനുള്ളത്. അപേക്ഷകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കോർപറേഷൻ 3, 4, 5 വാർഡ് കൗൺസിലർമാരായ എസ്.എം.തുഷാര, ഇ.പി.സെഫീന, ഇ.പി.മനോജ് എന്നിവർ കലക്ടർക്ക് പരാതി നൽകിയിരുന്നു. വില്ലേജ് ഓഫിസറോട് നേരിട്ട് ഹാജരാകാൻ കലക്ടർ നിർദേശം നൽകി എന്നാണ് വിവരം. വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനാൽ പുതിയനിരത്തിലെ താൽക്കാലിക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.