മാലിന്യം ശേഖരിക്കാൻ പുതിയ ലോറികൾ
കോഴിക്കോട്∙ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ കോർപറേഷൻ ആധുനിക സൗകര്യത്തോടെയുള്ള 3 ലോറികൾ കൂടി റോഡിലിറക്കി. ഇവയിൽ മാലിന്യ ശേഖരണം തുടങ്ങി. 17 ലോറികളാണ് മാലിന്യം ശേഖരിച്ച് ഞെളിയൻ പറമ്പിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ളത്.ഇതിൽ ചില ലോറികളിൽ നിന്നു മലിനജലം പലപ്പോഴും

കോഴിക്കോട്∙ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ കോർപറേഷൻ ആധുനിക സൗകര്യത്തോടെയുള്ള 3 ലോറികൾ കൂടി റോഡിലിറക്കി. ഇവയിൽ മാലിന്യ ശേഖരണം തുടങ്ങി. 17 ലോറികളാണ് മാലിന്യം ശേഖരിച്ച് ഞെളിയൻ പറമ്പിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ളത്. ഇതിൽ ചില ലോറികളിൽ നിന്നു മലിനജലം പലപ്പോഴും പുറത്തേക്ക് ഒഴുകുന്നതായി മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതു പരിഹരിക്കാൻ കോർപറേഷനു നിർദേശവും നൽകി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ലോറികൾ ജൈവ മാലിന്യ ശേഖരണത്തിനു ഉപയോഗിക്കുന്നത്. മലിനജലം പുറത്തേക്ക് ഒഴുകാതിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി. മറ്റു ലോറികളിലും ഈ സംവിധാനം ഒരുക്കാൻ കോർപറേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഉടൻ നടപ്പാക്കുമെന്നും സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ പറഞ്ഞു.