ഫറോക്ക് മത്സ്യമാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം മുടങ്ങിയിട്ട് ആറു മാസം
ഫറോക്ക് ∙ മഴയ്ക്കിടെ മതിൽക്കെട്ട് തകർന്നതിനെ തുടർന്നു നിലച്ച ഫറോക്ക് മത്സ്യമാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുനരാരംഭിക്കാൻ നടപടി നീളുന്നു. അടിത്തറയുടെ പ്രവൃത്തി നടക്കുന്നതിനിടെ കിഴക്കു ഭാഗത്തെ മതിൽ തകർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 6 മാസമായി പണികൾ തടസ്സപ്പെട്ട മാർക്കറ്റ് പ്രദേശം കാടുകയറി

ഫറോക്ക് ∙ മഴയ്ക്കിടെ മതിൽക്കെട്ട് തകർന്നതിനെ തുടർന്നു നിലച്ച ഫറോക്ക് മത്സ്യമാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുനരാരംഭിക്കാൻ നടപടി നീളുന്നു. അടിത്തറയുടെ പ്രവൃത്തി നടക്കുന്നതിനിടെ കിഴക്കു ഭാഗത്തെ മതിൽ തകർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 6 മാസമായി പണികൾ തടസ്സപ്പെട്ട മാർക്കറ്റ് പ്രദേശം കാടുകയറി നശിക്കുകയാണ്.
ബഹു വർഷ പദ്ധതിയിൽ നഗരസഭ വകയിരുത്തിയ 85 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ മാർച്ചിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. തൂണുകളുടെ നിർമാണത്തിന് കുഴിയെടുത്ത ഭാഗത്തെ വീടുകളുടെ മതിൽ മേയ് മാസം പെയ്ത കനത്ത മഴയിൽ ഇടിഞ്ഞു വീണു. പണി തുടരണമെങ്കിൽ പാർശ്വ സംരക്ഷണ ഭിത്തി നിർമാണം അനിവാര്യമായി. ഇതോടെ ഭിത്തി നിർമാണത്തിനു നഗരസഭ 2 ലക്ഷം രൂപ വകയിരുത്തിയെങ്കിലും നടപടിക്രമങ്ങൾ നീണ്ടു. ഭിത്തിയുടെ പ്രവൃത്തി നടത്തിയാൽ മാത്രമേ മാർക്കറ്റ് നിർമാണം പുനരാരംഭിക്കാനാകൂ.
ഒന്നര വർഷം കൊണ്ടു പുതിയ കെട്ടിടം പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി 2022ലാണ് പഴയ കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ചത്. എന്നാൽ 2 വർഷം കഴിഞ്ഞിട്ടും മാർക്കറ്റ് കെട്ടിടത്തിനു അടിത്തറ പോലും ആയിട്ടില്ല. നഗരസഭയുടെ വാക്ക് വിശ്വസിച്ച് കടമുറികൾ ഒഴിഞ്ഞ വ്യാപാരികൾ കച്ചവടത്തിനു സൗകര്യമില്ലാതെ പാടുപെടുകയാണ്. മാർക്കറ്റ് ഇല്ലാത്തതിനാൽ നഗരത്തിൽ മത്സ്യ മാംസ വിൽപനയ്ക്ക് സൗകര്യം ഇല്ലാതായി. താൽക്കാലിക ഷെഡ് കെട്ടിയാണു മീൻ വിൽക്കുന്നത്.
3 നില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒരു ഭാഗത്ത് മത്സ്യമാർക്കറ്റും മറുഭാഗത്ത് വ്യാപാര സമുച്ചയവും ഒരുക്കാനാണ് പദ്ധതി. മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയ വിൽക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കുന്നതിനു പുറമേ ശുചിത്വം, വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം എന്നിവ ഉറപ്പാക്കും വിധത്തിലാണ് രൂപരേഖ. എന്നാൽ സമയബന്ധിതമായി കെട്ടിട നിർമാണം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുന്നില്ല.
1981ൽ സംസ്ഥാന റൂറൽ ഡവലപ്മെന്റ് ബോർഡ് നേതൃത്വത്തിൽ നിർമിച്ചതായിരുന്നു ഫറോക്കിലെ പഴയ മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം. മത്സ്യ മാർക്കറ്റിനോടു ചേർന്നുള്ള ഷോപ്പിങ് കോംപ്ലക്സിൽ 14 കടമുറികൾ ഉണ്ടായിരുന്നു.അതേസമയം മഴയിൽ തകർന്ന പാർശ്വ സംരക്ഷണ ഭിത്തി പുനർ നിർമാണം ടെൻഡർ ചെയ്തതായും എഗ്രിമെന്റ് വച്ചാൽ മാർക്കറ്റ് പ്രവൃത്തി പുനരാരംഭിക്കുമെന്നും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.അഷറഫ് പറഞ്ഞു.