പയ്യോളി വനിതാ നഗരസഭാംഗത്തിന്റെ വീടിനു നേരെ ആക്രമണം; അക്രമി സ്കൂട്ടറിൽ രക്ഷപ്പെട്ടു
Mail This Article
×
പയ്യോളി ∙ വനിതാ നഗരസഭാംഗത്തിന്റെ വീടിന് നേരെ ആക്രമണം. ഇരുപത്തിയൊന്നാം ഡിവിഷൻ അംഗവും നഗരസഭാ മുൻ ഉപാധ്യക്ഷയുമായ സി.പി.ഫാത്തിമയുെട വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴം രാത്രി 10.45നാണ് ആക്രമണമുണ്ടായത്. പെരുമാൾപുരത്തെ വീട്ടിൽ ഫാത്തിമയും സഹായിയായ സ്ത്രീയുമാണ് ഉണ്ടായിരുന്നത്. രാത്രിയിൽ തുടർച്ചയായി കോളിങ് ബെൽ അടിച്ചു. അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതോടെ ഇവർ വാതിൽ തുറന്നില്ല. തുടർന്ന് ബന്ധുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. ബന്ധു എത്തിയപ്പോൾ വീടിന് സമീപത്തുണ്ടായിരുന്നയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽ ഉൾപ്പെടെയുള്ളവ അടിച്ചു തകർത്തതായി കണ്ടത്. പയ്യോളി പൊലീസ് കേസെടുത്തു.
English Summary:
In a concerning incident, the Payyoli residence of councilor CP Fatima was targeted in a late-night attack. While details are still emerging, the incident involved property damage and has left the community shaken.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.