ADVERTISEMENT

കൊടുവള്ളി∙ മാനിപുരം പാലത്തിനു സമീപം കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങിയ വിദ്യാർഥിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പത്തോടെ ഓമശ്ശേരി പെരുവില്ലി പാലത്തറ വീട്ടിൽ ബിജുവിന്റെ മകൻ ആദികൃഷ്ണയുടെ(14) ഇടതുകൈയാണ് ജ്യൂസ് യന്ത്രത്തിന്റെ ഫ്ലൈ വീൽ ഗിയറുകൾക്കുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയത്. 

കച്ചവടക്കാരനും നാട്ടുകാരും ആദികൃഷ്ണയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മുക്കം അഗ്നിരക്ഷാസേനയെ അറിയിച്ചത്. മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആദികൃഷ്ണയുടെ ഇടതു കൈമുട്ടിന് സാരമായ പരുക്കുണ്ട്. ആദികൃഷ്ണയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ആദികൃഷ്ണ. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് പി.അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ പി.ടി.അനീഷ്, എം.നിസാമുദ്ദീൻ, പി.നിയാസ്, കെ.അഭിനേഷ്, കെ.എസ്.ശരത്കുമാർ, എൻ.സിനീഷ്, പി.കെ.രാജൻ, സി.എഫ്.ജോഷി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

A student in Koduvally, Kerala, suffered a harrowing experience when his hand got stuck in a sugarcane juice machine. The Mukkam Fire and Rescue Services successfully freed the boy, who is now receiving medical treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com