മന്ത്രിമാരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല; ഉരുൾപൊട്ടലിൽ അടിഞ്ഞുകൂടിയ പാറക്കല്ലുകളും മരങ്ങളും അവിടെ തന്നെ
വിലങ്ങാട്∙ 4 മാസം മുൻപ് ഉരുൾ പൊട്ടലിന്റെ ദുരിതം അനുഭവിച്ച വിലങ്ങാട് മലയോരം ആശങ്കയിൽ. മയ്യഴി പുഴയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പുഴയുടെ തുടക്കത്തിൽ പലയിടങ്ങളിലായി അടിഞ്ഞുകൂടിയ ഉരുളിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അധികൃതർ നൽകിയ ഉറപ്പുകളൊന്നും മാസങ്ങൾ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. ഉരുൾ പൊട്ടലുണ്ടായ ഭാഗത്തു നിന്ന് ഒഴുകിയും ഉരുണ്ടും എത്തിയ പാറക്കല്ലുകളും മരങ്ങളും പുഴയിൽ അടിഞ്ഞുകൂടിക്കിടക്കുന്നു. മരങ്ങളുടെ ഉടമസ്ഥർ ആരെന്നത് അവ്യക്തമായി തുടരുന്നതിനാൽ ആരും നീക്കം ചെയ്യുന്നില്ല. വനത്തിൽ നിന്നുള്ള മരങ്ങളില്ലെന്നാണ് വനം വകുപ്പ് പറഞ്ഞത്.

മറ്റൊരു മഴക്കാലം വരുമ്പോൾ പുഴയിലെ ഒഴുക്കു തടസ്സപ്പെട്ട് വെള്ളം കരയിലേക്ക് എത്തും. പുഴയോടു ചേർന്നു വീടു വച്ചു താമസിക്കുന്നവർ തുടങ്ങി വിലങ്ങാട് അങ്ങാടിയിലെയും പരിസരങ്ങളിലെയും വ്യാപാരികളെ അടക്കം അതു ബാധിക്കും. റോഡും പുഴയും കൃഷിയിടങ്ങളുമെല്ലാം വെള്ളത്തിലാകും. മന്ത്രിമാരടക്കമുള്ളവർ വിലങ്ങാട്ട് എത്തിയപ്പോൾ പുഴ ശുചീകരണത്തിനു മുൻഗണന നൽകും എന്ന് ഉറപ്പു നൽകിയിരുന്നു. ഗതാഗതത്തിനു തടസ്സമായ മരങ്ങൾ ലോഡിങ് തൊഴിലാളികളും മറ്റും ചേർന്ന് കഠിനാധ്വാനം ചെയ്തു നീക്കം ചെയ്തല്ലാതെ പുഴയിൽ മറ്റു പലയിടങ്ങളിലെയും മരങ്ങൾ ഇപ്പോഴും നശിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണ ജോലികൾക്ക് ഉപകരിക്കുന്ന പാറക്കല്ലുകൾ പുഴയിൽ പലയിടങ്ങളിലായി കൂമ്പാരമായി കിടക്കുകയാണ്.
വില്ലേജ് ഓഫിസ് ഉപരോധിക്കും
വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരിത ബാധിതരോടു സർക്കാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചു 30ന് ദുരിത ബാധിത കുടുംബങ്ങൾ ചേർന്നു വില്ലേജ് ഓഫിസിനു മുൻപിൽ ഉപരോധ സമരം നടത്തും. സമരം നടക്കുന്ന വേളയിൽ വിലങ്ങാട്ടെ വ്യാപാരികൾ കടകൾ അടച്ചു സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരികൾക്കും വൻ നഷ്ടം സംഭവിച്ചെങ്കിലും സർക്കാർ വ്യാപാരികളെ അവഗണിച്ചെന്ന പരാതിയുണ്ട്. വ്യാപാരി സംഘടനയാണ് തകർന്നടിഞ്ഞ കടകളുടെ പുനരുദ്ധാരണത്തിനു സഹായം നൽകിയത്.