കൃഷിയിടത്തിൽ കുരങ്ങുകളുടെ ആക്രമണം; പരുക്കേറ്റു
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 8ാം വാർഡിലെ താന്നിയാംകുന്നിൽ കുരങ്ങുകൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് കർഷകന് പരുക്കേറ്റു. പാലാഞ്ചേരി ദാമോദരൻ നമ്പ്യാർക്ക് (77) ആണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കൃഷിയിടത്തിൽ നിന്നു കുരങ്ങിനെ ഓടിക്കുമ്പോൾ കുരങ്ങുകൂട്ടം ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണത്.

കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ 8ാം വാർഡിലെ താന്നിയാംകുന്നിൽ കുരങ്ങുകൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് കർഷകന് പരുക്കേറ്റു. പാലാഞ്ചേരി ദാമോദരൻ നമ്പ്യാർക്ക് (77) ആണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കൃഷിയിടത്തിൽ നിന്നു കുരങ്ങിനെ ഓടിക്കുമ്പോൾ കുരങ്ങുകൂട്ടം ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു.
താന്നിയാംകുന്ന് പ്രദേശത്ത് കൃഷി ഭൂമിയിൽ കുരങ്ങുകൾ വ്യാപകമായി കാർഷിക വിളകൾ തകർക്കുകയാണ്. കരിക്ക്, തേങ്ങ ഉൾപ്പെടെ വിളകളാണ് നശിപ്പിക്കുന്നത്. ദാമോദരൻ നമ്പ്യാരുടെ ഭാര്യ വനജയെ 2023 നവംബർ 12ന് കുരങ്ങുകൂട്ടം ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ കൈയുടെ എല്ല് പൊട്ടി മാസങ്ങളോളം കിടപ്പിലായിരുന്നു. ഈ സംഭവത്തിൽ വനം വകുപ്പിന്റെ ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും വീട്ടമ്മ പറഞ്ഞു.