മന്തും മലമ്പനിയും; അതിഥിത്തൊഴിലാളികൾക്കിടയിൽ രാത്രികാല പരിശോധന
തൂണേരി∙അതിഥിത്തൊഴിലാളികൾക്കിടയിൽ മലേറിയയും മന്തു രോഗവും കണ്ടെത്തിയതിനെ തുടർന്ന് രാത്രികാല ആരോഗ്യ പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ മിസ്റ്റ് ടീമും രംഗത്തിറങ്ങി.തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാംപിൽ നൂറ്റി അൻപതോളം പേരുടെ രക്ത സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. ത്വക് രോഗ

തൂണേരി∙അതിഥിത്തൊഴിലാളികൾക്കിടയിൽ മലേറിയയും മന്തു രോഗവും കണ്ടെത്തിയതിനെ തുടർന്ന് രാത്രികാല ആരോഗ്യ പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ മിസ്റ്റ് ടീമും രംഗത്തിറങ്ങി. തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാംപിൽ നൂറ്റി അൻപതോളം പേരുടെ രക്ത സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
ത്വക് രോഗ പരിശോധനയും നടത്തി. 4 ദിവസത്തിനുള്ളിൽ രക്ത പരിശോധനാ ഫലം ലഭിക്കുമെന്ന് ജില്ലാ മലേറിയ ഓഫിസർ കെ.പി.റിയാസ് അറിയിച്ചു. പരിശോധനയ്ക്ക് എത്തിയ അതിഥിത്തൊഴിലാളികൾക്ക് എയ്ഡ്സ് ബോധവൽക്കരണവും നൽകി. മിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ.ജഫ്രീഖ് നീവത്ത്, നഴ്‌സ് അനീഷ, എംഎൽഎസ് പി.ഹരിത, ആശ പ്രവർത്തകർ നേതൃത്വം നൽകി.