മോഷണക്കേസിലെ പ്രതി ജയിൽ ചാടി
കോഴിക്കോട് ∙മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പുതിയങ്ങാടി നടുവിലകം സി.കെ.മുഹമ്മദ് സഫാദ് (24) ജയിൽ ചാടി. ഇന്നലെ പകൽ 11 മണിയോടെയാണ് ജില്ലാ ജയിലിൽനിന്നു കാണാതായത്. പ്രതികളെ പുറത്തേക്കിറക്കിയപ്പോൾ മുഹമ്മദ് സഫാദ് മതിൽ ചാടി കടന്നുകളയുകയായിരുന്നു.കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ നവംബർ 12ന് ഒളവണ്ണ

കോഴിക്കോട് ∙ മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പുതിയങ്ങാടി നടുവിലകം സി.കെ.മുഹമ്മദ് സഫാദ് (24) ജയിൽ ചാടി. ഇന്നലെ പകൽ 11 മണിയോടെയാണ് ജില്ലാ ജയിലിൽനിന്നു കാണാതായത്. പ്രതികളെ പുറത്തേക്കിറക്കിയപ്പോൾ മുഹമ്മദ് സഫാദ് മതിൽ ചാടി കടന്നുകളയുകയായിരുന്നു. കസബ പൊലീസ് കേസെടുത്തു.
കഴിഞ്ഞ നവംബർ 12ന് ഒളവണ്ണ കൊടിനാട്ടുമുക്കിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിലാണു മുഹമ്മദ് സഫാദിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിണറിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടെയാണു കേസിൽ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് സഫാദിനെ കണ്ടെത്തായി പൊലീസ് അന്വേഷണം തുടങ്ങി. പന്നിയങ്കര എസ്ഐ: 9497980723, 0495-2320860.