ബേപ്പൂരിൽ വീണ്ടും വള്ളം മോഷണം; ഒരു വള്ളവും 4 തോണികളിൽ നിന്ന് എൻജിൻ ഉൾപ്പെടെ ഉപകരണങ്ങളും നഷ്ടമായി
ബേപ്പൂർ ∙ മത്സ്യത്തൊഴിലാളികൾ ആശങ്ക സൃഷ്ടിച്ച് ബേപ്പൂരിൽ വീണ്ടും മീൻപിടിത്ത വള്ളം മോഷണം. കഴിഞ്ഞ രാത്രി ഹാർബറിനു സമീപം നിർത്തിയിട്ട ഒരു വള്ളവും 4 തോണികളിൽ നിന്ന് എൻജിൻ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി.സിൽക് പരിസരത്ത് നങ്കൂരമിട്ട കന്യാകുമാരി ഇനയ പുത്തൻതെരുവ് ലയോളയുടെ സെന്റ്

ബേപ്പൂർ ∙ മത്സ്യത്തൊഴിലാളികൾ ആശങ്ക സൃഷ്ടിച്ച് ബേപ്പൂരിൽ വീണ്ടും മീൻപിടിത്ത വള്ളം മോഷണം. കഴിഞ്ഞ രാത്രി ഹാർബറിനു സമീപം നിർത്തിയിട്ട ഒരു വള്ളവും 4 തോണികളിൽ നിന്ന് എൻജിൻ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി.സിൽക് പരിസരത്ത് നങ്കൂരമിട്ട കന്യാകുമാരി ഇനയ പുത്തൻതെരുവ് ലയോളയുടെ സെന്റ് ആന്റണീസ് അബറ മോൾ വള്ളമാണ് കഴിഞ്ഞ രാത്രി മോഷ്ടിച്ചു കടത്തിയത്. ഒരാഴ്ച മുൻപ് എത്തിച്ച പുത്തൻ ഫൈബർ വള്ളത്തിലെ 2 എൻജിൻ, എക്കോ സൗണ്ടർ, വയർലെസ് എന്നിവയുൾപ്പെടെ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തൊട്ടടുത്തു നിർത്തിയിട്ടിരുന്ന സെന്റ് ആന്റണി, ജീസസ് സ്റ്റീഫൻ, ജീസസ്, സെന്റ് ആന്റണി–2 എന്നീ വള്ളങ്ങളിൽ നിന്ന് എൻജിൻ, എക്കോ സൗണ്ടർ, ജിപിഎസ്, വയർലെസ്, ഇന്ധന ടാങ്ക് തുടങ്ങിയ മുഴുവൻ ഉപകരണങ്ങളും അപഹരിച്ചു. രാത്രി കടലിലൂടെ കടത്തിക്കൊണ്ടു പോയിട്ടുണ്ടാകാമെന്നാണ് സംശയം.
ഒക്ടോബർ 26നു ബേപ്പൂർ ബീച്ചിൽ മറീന ജെട്ടിയിൽ നിർത്തിയിട്ടിരുന്ന 2 മത്സ്യബന്ധന ഫൈബർ വള്ളങ്ങളും 17നു ഹാർബറിൽ നിർത്തിയിട്ടിരുന്ന 2 വള്ളങ്ങളും മോഷണം പോയിരുന്നു. ബേപ്പൂർ ചെറുപുരയ്ക്കൽ അബിജാസിന്റെ നജ്‌മ, അരിയാൻ വീട്ടിൽ ഫൈസലിന്റെ മെഹ്റിൻ, മച്ചിലകത്ത് റഷീദിന്റെ ഗാലക്‌സി, മാമന്റകത്ത് ഇസാമുദ്ദീന്റെ മദീന എന്നീ വള്ളങ്ങളാണു അന്നു മോഷ്ടിച്ചത്.ഇവയിൽ ഗാലക്സി, നജ്മ എന്നീ വള്ളങ്ങൾ എൻജിനും വലയും അപഹരിച്ച ശേഷം കടലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തിരുന്നു. മത്സ്യബന്ധന ഹാർബർ കേന്ദ്രീകരിച്ച് തുടർച്ചയായി വള്ളങ്ങൾ മോഷണം പോകുന്നത് തൊഴിലാളികളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. മീൻ പിടിച്ചെത്തുന്ന യാനങ്ങൾ സുരക്ഷിതമായി തീരത്ത് നിർത്തി പോകാൻ പറ്റാത്ത അവസ്ഥയാണെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളം ഉടമകളുടെ പരാതിയിൽ തീരദേശ പൊലീസ് അന്വേഷണം തുടങ്ങി.