ജെടി റോഡിൽ കലുങ്ക് നിർമാണം; വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം
വടകര ∙ ജെടി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമാണം തുടങ്ങിയ ഭാഗത്ത് വെള്ളം നിറഞ്ഞു. റോഡിൽ പാതി ഭാഗത്ത് ഉണ്ടാക്കിയ കുഴിയിലേക്കാണു വെള്ളം ഒഴുകുന്നത്. ബാക്കി വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി.കഴിഞ്ഞ 15ന് നിർമാണം തുടങ്ങാൻ വേണ്ടി ഈ റോഡിലും അനുബന്ധ റോഡിലും ഗതാഗത

വടകര ∙ ജെടി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമാണം തുടങ്ങിയ ഭാഗത്ത് വെള്ളം നിറഞ്ഞു. റോഡിൽ പാതി ഭാഗത്ത് ഉണ്ടാക്കിയ കുഴിയിലേക്കാണു വെള്ളം ഒഴുകുന്നത്. ബാക്കി വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി.കഴിഞ്ഞ 15ന് നിർമാണം തുടങ്ങാൻ വേണ്ടി ഈ റോഡിലും അനുബന്ധ റോഡിലും ഗതാഗത ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞാണു നിർമാണം തുടങ്ങിയത്.
രാത്രി മാത്രം ജോലികൾ നടക്കുന്നതു കൊണ്ടു നിർമാണത്തിനു വേഗം കുറവാണെന്ന് കച്ചവടക്കാർ പരാതിപ്പെട്ടു.ഇവിടെ കലുങ്ക് നിർമാണത്തിനായി റോഡിന്റെ പകുതി കുഴിച്ചതു കൊണ്ട് വടക്കു നിന്നുള്ള ബസ് ഒഴികെയുള്ള വാഹനങ്ങൾ രാഗേഷ് ഹോട്ടലിന്റെ ഇടതു ഭാഗത്തെ റോഡിലൂടെ തിരിച്ചു വിട്ടിരുന്നു. എന്നാൽ ട്രാഫിക് പൊലീസിന്റെ ഈ നിർദേശം ആരും അനുസരിക്കുന്നില്ല. ഇതുകാരണം റോഡിൽ വാഹനക്കുരുക്ക് രൂപപ്പെടുകയാണ്.