കത്തുകളുമായി നടത്തം തുടങ്ങിയിട്ട് 36 വർഷം; കോട്ടൂരിന്‍റെ സ്വന്തം പോസ്റ്റ്മാൻ പടിയിറങ്ങുന്നു
നടുവണ്ണൂർ ∙ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കോട്ടൂരിന്‍റെ ഗ്രാമീണ വഴികള്‍ക്ക് സുപരിചിതനാണ് അവരുടെ സ്വന്തം പോസ്റ്റ്മാൻ രാഘവൻ. കത്തുകളുമായി ‘ശിപായി’ രാഘവേട്ടന്റെ ഈ പ്രയാണം തുടങ്ങിയിട്ട് മുപ്പത്തിയാറ് വർഷങ്ങളാവുന്നു. വരുന്ന ഡിസംബർ ആറിന് രാഘവേട്ടൻ ഔദ്യോഗികമായി ജോലിയിൽനിന്ന് വിരമിക്കുകയാണ്.

1988 ഡിസംബറിലാണ് കോട്ടൂർ പോസ്‌റ്റ് ഓഫിസിൽ പോസ്റ്റ്മാൻ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്. കോട്ടൂർ പോസ്റ്റോഫിസ് പരിധിയിലെ ഓരോ കുടുംബങ്ങളുടെയും സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പങ്കാളിയാണ് അവരുടെ സ്വന്തം പോസ്റ്റ്മാൻ രാഘവൻ. പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായ ഇടപെടലുകൾ നടത്തുന്ന പൊതുപ്രവർത്തകൻ കൂടിയാണ് അദ്ദേഹം.
ഇപ്പോള്‍ കോട്ടൂരിലെ ഏത് കൊച്ചുകുട്ടികള്‍ക്കും സുപരിചിതനാണ്. 65-ാം വയസിലും തന്റെ പ്രവർത്തന പരിധിയിലുള്ള എല്ലാ വീടുകളിലും ദിവസത്തിൽ ഒരു തവണയെങ്കിലും എത്തിപ്പെടാൻ രാഘവൻ ശ്രമിക്കാറുണ്ട്. ഓരോ കത്തിലും ഓരോ ജീവിതമുണ്ടെന്നാണ് രാഘവേട്ടൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ നാളിതു വരെ എല്ലാ കത്തുകളും കൃത്യമായി ഉടമസ്ഥരിൽ എത്തിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം വിരമിക്കുന്നത്.
പോസ്റ്റ് ഓഫിസിലും പുറത്തും എന്ത് സഹായത്തിനും മുന്നിലുണ്ടാവുന്ന തങ്ങളുടെ സ്വന്തം പോസ്റ്റ്മാന് നല്ല യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് കോട്ടൂരിലെ ജനങ്ങൾ. ജനസമ്പർക്കം ജീവിതത്തിന്റെ ഭാഗമായി തീർന്നതിനാൽ വിരമിച്ചതിനുശേഷം പൊതുപ്രവർത്തനത്തിൽ സജീവമാകാനാണ് രാഘവേട്ടന്റെ തീരുമാനം. ജോലിയോടൊപ്പം പൊതുപ്രവർത്തനവും കൊണ്ടുപോയ അദ്ദേഹം നിലവിൽ സിപിഎം പടിയക്കണ്ടി ബ്രാഞ്ച് അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ്.