കുറ്റ്യാടി ∙ നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മുള്ളൻകുന്ന് – ജാനകിക്കാട്–ചവറംമൂഴി റോഡ് തകർച്ചയുടെ പടുകുഴിയിൽ. മുള്ളൻകുന്നിൽ നിന്നു ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ. ജാനകിക്കാട് ഇക്കോ ടൂറിസം

കുറ്റ്യാടി ∙ നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മുള്ളൻകുന്ന് – ജാനകിക്കാട്–ചവറംമൂഴി റോഡ് തകർച്ചയുടെ പടുകുഴിയിൽ. മുള്ളൻകുന്നിൽ നിന്നു ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ. ജാനകിക്കാട് ഇക്കോ ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി ∙ നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മുള്ളൻകുന്ന് – ജാനകിക്കാട്–ചവറംമൂഴി റോഡ് തകർച്ചയുടെ പടുകുഴിയിൽ. മുള്ളൻകുന്നിൽ നിന്നു ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ. ജാനകിക്കാട് ഇക്കോ ടൂറിസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റ്യാടി ∙ നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ മുള്ളൻകുന്ന് – ജാനകിക്കാട്–ചവറംമൂഴി റോഡ് തകർച്ചയുടെ പടുകുഴിയിൽ. മുള്ളൻകുന്നിൽ നിന്നു ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡ് കുണ്ടും കുഴിയുമായി തകർന്നു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ. ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിലേക്ക് തൊട്ടിൽപാലം–വയനാട് ഭാഗങ്ങളിൽ നിന്നുൾപ്പെടെ വരുന്ന വിനോദ സഞ്ചാരികൾ തകർന്നു കിടക്കുന്ന ഈ റോഡിലൂടെയാണു യാത്ര ചെയ്യുന്നത്. മരുതോങ്കര, പശുക്കടവ് മേഖലയിലുള്ളവർക്ക് വന്യമൃഗങ്ങളുടെ ഭീഷണി നിലനിൽക്കുന്ന പെരുവണ്ണാമൂഴി വനം മേഖല ഒഴിവാക്കി സുരക്ഷിതമായി പേരാമ്പ്ര, കോഴിക്കോട് ഭാഗങ്ങളിൽ എത്താനുള്ള എളുപ്പവഴി കൂടിയാണിത്. 10 വർഷം മുൻപ് ടാർ ചെയ്ത റോഡ് പാടേ തകർന്നു കിടക്കുകയാണ്. ജലജീവൻ മിഷൻ പദ്ധതിക്ക്  പൈപ്പിടുന്നതിന് റോഡ് കുഴിച്ചത് തകർച്ച സമ്പൂർണമാക്കിയിട്ടുണ്ട്.

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ സ്വകാര്യവാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. വീതികുറഞ്ഞ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് കൊടുക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. നിർദിഷ്ട മലയോര ഹൈവേ മരുതോങ്കര പഞ്ചായത്തിൽ നിന്ന് ചക്കിട്ടപാറ പഞ്ചായത്തിലേക്കു പ്രവേശിക്കുന്നത് ഈ റോഡ് വഴിയാണ്. ജാനകിക്കാടിനോട് ചേർന്ന് ചവറംമൂഴി പുഴയിലെ തോണിക്കടവ് ഭാഗത്ത് പാലം പണിയാൻ കിഫ്ബി മുഖേന 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എംഎൽഎമാരായ ഇ.കെ.വിജയൻ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് മലയോര ഹൈവേയുടെ ഭാഗമായി പാലത്തിന് ഫണ്ട് അനുവദിച്ചത്. 

ADVERTISEMENT

50 വർഷം മുൻപ് വരെ ഈ പ്രദേശത്തുകാർ ഒറ്റക്കണ്ടം പന്തിരിക്കര, പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതിന് ചവറംമൂഴി പുഴ കടക്കാൻ ആശ്രയിച്ചിരുന്നത് കടത്തുതോണികളായിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ നിർമാണത്തിന്റെ ഭാഗമായി ജാനകിക്കാടിനോട് ചേർന്ന് നീർപ്പാലം പണിതതോ‍ടെ ചവറംമൂഴി പുഴയിലെ തോണിയാത്ര അവസാനിക്കുകയും ചെയ്തു.  നേരത്തെ കാർ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ചവറംമൂഴി നീർപ്പാലം വഴി സർവീസ് നടത്തിയിരുന്നു. കാലപ്പഴക്കം കാരണം നീർപ്പാലം വഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയുള്ള മലയോര ഹൈവേ യാഥാർഥ്യമായാൽ പെരുവണ്ണാമൂഴി, ജാനകിക്കാട്, പക്രംതളം, വയനാട് മേഖലകളെ ബന്ധിപ്പിച്ചു ടൂറിസം ഹബ് രൂപീകരിക്കാൻ കഴിയും. കൂടാതെ മലയോര മേഖലയിലെ കാർഷിക ഉൽപന്നങ്ങൾ ചുരുങ്ങിയ ചെലവിൽ കോഴിക്കോട് മാർക്കറ്റിൽ എത്തിക്കാനും കഴിയും. 

വയനാട് ഭാഗത്തു നിന്നുൾപ്പെടെ വരുന്ന വിനോദ സ‍ഞ്ചാരികൾക്ക് ജാനകിക്കാട് ടൂറിസം സെന്ററിൽ എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ തുടങ്ങിയത്. പക്ഷി നിരീക്ഷണത്തിനും പ്രകൃതി ഭംഗി ആസ്വദിക്കാനും വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് വർഷംതോറും ജാനകിക്കാട്ടിൽ എത്തുന്നത്. എന്നാൽ ജാനകിക്കാട്ടിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. 

ADVERTISEMENT

റോഡ് യാഥാർഥ്യമായാൽ കോഴിക്കോട്, പേരാമ്പ്ര ഭാഗങ്ങളിൽ നിന്ന് വയനാട്, മൈസൂരു, ബെംഗളൂരു ഭാഗത്തേക്ക് പോകുന്നതിന് 30 കിലോമീറ്ററോളം ദൂരക്കുറവുണ്ടാകും. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനും റോഡ് ഉപകരിക്കും. മലയോര ഹൈവേ നിരവിൽപുഴ മുതൽ കാവിലുംപാറ പഞ്ചായത്തിലെ ചുങ്കക്കുറ്റി വരെ നിർമാണം തുടങ്ങിയിട്ടുണ്ട്. ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെയുള്ള ഭാഗത്തെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. പൂതംപാറ മുതൽ മരുതോങ്കര പഞ്ചായത്തിലെ നടുത്തോട് വരെയുള്ള റീച്ചിൽ സ്ഥലം വിട്ടു കിട്ടാത്തതാണ് ടെൻഡർ നടപടികൾ വൈകാൻ കാരണം.  നടുത്തോട് മുതൽ ജാനകിക്കാട് ചവറംമൂഴി പാലം വരെയുള്ള റീച്ചിലെ പണി പൂർത്തിയായാൽ ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകുമെന്നതിൽ സംശയമില്ല. ഇതിന് അധികാരികളുടെ സത്വര ശ്രദ്ധപതിയണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

കേരളത്തിലെ ഒരു പ്രധാന പാതയായ മുല്ലൻകുന്ന്-ജനകിക്കാട്-ചാവറമൂഴി റോഡ്, ഇപ്പോൾ കുഴികളും നാശനഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്, ഇത് ജനകിക്കാട് ഇക്കോ ടൂറിസം സെന്ററിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും പെരുവണ്ണാമൂഴി വനമേഖല മറികടക്കേണ്ടിവരുന്ന നാട്ടുകാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.