ആകെ കിട്ടിയ തുമ്പ് കാറിന്റെ നിറം: കെണിയായത് ഇൻഷുറൻസ് ക്ലെയിം; രൂപമാറ്റം വരുത്തിയിട്ടും കുടുങ്ങി
വടകര ∙ വയോധികയുടെ മരണത്തിന് ഇടയാക്കുകയും 9 വയസ്സുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടമുണ്ടാക്കിയ കാർ പൊലീസ് കണ്ടെത്തിയത് 10 മാസത്തെ വിദഗ്ധ അന്വേഷണത്തിന് ഒടുവിൽ. കാർ നന്നാക്കി, ഇൻഷുറൻസ് തുക നേടിയ ശേഷം ദുബായിലേക്കു പോയ ഉടമ, പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായി റൂറൽ പൊലീസ് മേധാവി പി.നിധിൻ രാജ് അറിയിച്ചു.

ആകെ കിട്ടിയ തുമ്പ് കാറിന്റെ നിറം
വടകര∙ ചോറോട് കഴിഞ്ഞ ഫെബ്രുവരിയിൽ അപകടത്തിനിടയാക്കിയത് വെള്ള നിറത്തിലുള്ള കാറാണെന്ന പ്രാഥമിക വിവരം മാത്രമേ പൊലീസിന് ഉണ്ടായിരുന്നുള്ളൂ. പ്രമുഖ കമ്പനിയുടെ വ്യത്യസ്ത മോഡലുകളാണെന്ന സ്ഥിരീകരിക്കാത്ത വിവരവും ലഭിച്ചിരുന്നു. തുടർന്നു ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു ഓരോ വീടുകളിലും പൊലീസ് എത്തി. അതിനിടെ, 3 കാറുകൾ സംശയത്തിനിടയാക്കി. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണു കെഎൽ 18 സീരീസിലെ നമ്പറുകൾ പ്രത്യേകമായി പരിശോധിച്ചത്.
സിസിടിവി പരിശോധിച്ചപ്പോൾ കാർ, അടുത്ത ജംക്ഷനായ കൈനാട്ടി കടന്നു പോയില്ലെന്നു കണ്ടെത്തി. തുടർ പരിശോധനയിൽ രാത്രി 11 ന് ശേഷം കാർ കൈനാട്ടി ജംക്ഷൻ കടന്നു പോയതായി വ്യക്തമായി. കാറിന് കേടുപറ്റിയതിനാൽ അറ്റകുറ്റപ്പണിക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ സ്പെയർപാർട്സ് കടകളിലും വർക്ഷോപ്പുകളിലും പൊലീസ് എത്തി.
കാർ കണ്ടെത്താൻ വഴിതുറന്നത് ഇൻഷുറൻസ് ക്ലെയിം ചെയ്തെന്ന വിവരം
∙ അപകടശേഷം കാണാമറയത്തായ കാർ കണ്ടെത്താൻ പൊലീസിനു വഴി തുറന്നത് രൂപമാറ്റം വരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തെന്ന വിവരം. മാർച്ചിൽ ഇൻഷുറൻസ് ക്ലെയിം ചെയ്ത വാഹനങ്ങൾ കണ്ടെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഭാഗങ്ങൾ മാറ്റിയതായി കണ്ടു. കാർ മതിലിൽ ഇടിച്ചതായി ഉള്ള ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷുറൻസ് ക്ലെയിം വാങ്ങിയതു കണ്ടെത്തിയത് വഴിത്തിരിവായി. അപകടശേഷം കാറിന്റെ മുൻ വശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയിരുന്നു. രൂപമാറ്റം വരുത്തി തെളിവു നശിപ്പിച്ചത് വാഹന ഉടമ ഷെജീൽ ആണെന്നു വ്യക്തമായി. അന്വേഷണത്തിൽ ഷെജീലിന്റെ ബന്ധുവീട് ചോറോടിനു സമീപം മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന ദിവസം രാത്രി ഒൻപതരയോടെ കാർ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തി. അതോടെ പൊലീസ് സംഘം വീട്ടിൽ നിന്നു കാർ കസ്റ്റഡിയിലെടുത്തു.
കുവൈത്തിൽ ജോലി ചെയ്തിരുന്ന ഷെജീൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വടകര സാൻഡ് ബാങ്ക്സിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം. ഷെജീലിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തും. തെളിവ് നശിപ്പിച്ചതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും. തെളിവു ലഭിക്കുന്ന മുറയ്ക്ക് അവരെയും പ്രതികളാക്കുമെന്നും ഡിവൈഎസ്പി വി.വി.ബെന്നി അറിയിച്ചു. എസ്ഐ പി.കുഞ്ഞിബാവ, എസ്എഐ കെ.പി.സുരേഷ്ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ ജി.എൽ.സന്തോഷ്, കെ.ബി.ബിജേഷ്, കെ.ഷിനിൽ, ടി.എച്ച്.ബിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ക്രൂരതയുടെ ഒളിച്ചോട്ടത്തിന് പൊലീസ് പൂട്ട്
വടകര ∙ വയോധികയുടെ മരണത്തിന് ഇടയാക്കുകയും 9 വയസ്സുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടമുണ്ടാക്കിയ കാർ പൊലീസ് 10 മാസത്തെ വിദഗ്ധ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. കാർ നന്നാക്കി, ഇൻഷുറൻസ് തുക നേടിയ ശേഷം ദുബായിലേക്കു പോയ ഉടമ, പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായി റൂറൽ പൊലീസ് മേധാവി പി.നിധിൻ രാജ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയിൽ ചോറോട് മേൽപാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരുക്കേറ്റ പേരക്കുട്ടി തൃഷാനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. കണ്ണൂർ മേലേ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ്. ഷെജീലും കുടുംബവും സഞ്ചരിച്ച കാർ ഇരുവരെയും ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാർ കണ്ടെത്തി ഇൻഷുറൻസ് തുക ലഭ്യമാക്കി തൃഷാനയ്ക്കു വിദഗ്ധ ചികിത്സ സാധ്യമാക്കണമെന്നു പല ഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ജില്ലാ ജഡ്ജിയും നിർദേശിച്ചിരുന്നു.
സംഭവം ചുരുക്കത്തിൽ
∙ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 10 മാസത്തെ അന്വേഷണം
∙ സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ല.
∙ 40 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറോളം സ്പെയർ പാർട്സ് കടകളും വർക്ഷോപ്പുകളും 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചു.
∙ അപകടം നടന്ന ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു, ഓരോ വീട്ടിലും പൊലീസ് എത്തി. അതിനിടെ 3 കാറുകൾ സംശയത്തിനിടയാക്കി. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെത്തുടർന്നാണ് കെഎൽ 18 സീരിസിലെ നമ്പറുകൾ പരിശോധിച്ചത്.
∙ ഷെജീലിന്റെ ബന്ധുവീട് ചോറോടിനു സമീപം മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന ദിവസം രാത്രി ഒൻപതരയോടെ കാർ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തി.
∙ കാർ മതിലിൽ ഇടിച്ചതിനു ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷുറൻസ് ക്ലെയിം വാങ്ങിയതായും മുൻവശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയതായും കണ്ടെത്തി.