സിയാച്ചിനിൽ ആദ്യ നേവി ഹെലികോപ്റ്റർ ഇറക്കി പുല്ലുരാംപാറയുടെ പ്രണോയ് റോയ്
തിരുവമ്പാടി∙ ഒരു വർഷം നീണ്ട കഠിനമായ പരിശീലനത്തിനൊടുവിൽ പുല്ലുരാംപാറ കുബ്ലാട്ടുകുന്നേൽ പ്രണോയ് റോയ്(28) സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കുമ്പോൾ അത് ഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്നൊരു നിലംതൊടലായിരുന്നു.ആർമിയുടെയും എയർഫോഴ്സിന്റെയും വിമാനങ്ങൾ സിയാച്ചിൻ

തിരുവമ്പാടി∙ ഒരു വർഷം നീണ്ട കഠിനമായ പരിശീലനത്തിനൊടുവിൽ പുല്ലുരാംപാറ കുബ്ലാട്ടുകുന്നേൽ പ്രണോയ് റോയ്(28) സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കുമ്പോൾ അത് ഇന്ത്യയുടെ ചരിത്രത്തിൽ ഇടംപിടിക്കുന്നൊരു നിലംതൊടലായിരുന്നു. ആർമിയുടെയും എയർഫോഴ്സിന്റെയും വിമാനങ്ങൾ സിയാച്ചിൻ മഞ്ഞുമലകളിൽ ഹെലികോപ്റ്റർ ഇറക്കിയിട്ടുണ്ടെങ്കിലും ഇതേ നേട്ടം കൊയ്യുന്ന ആദ്യ നേവി പ്രതിനിധിയായി പ്രണോയ് റോയ് മാറുകയായിരുന്നു. അതോടെ പ്രണോയ് സിയാച്ചിൻ ക്യാപ്റ്റൻ പദവിക്കും അർഹനായി. ഇതു രണ്ടും അഭിമാനത്തോടെ ഇന്ത്യൻ ആർമി സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തുകഴിഞ്ഞു.പുല്ലുരാംപാറ കുബ്ലാട്ടുകുന്നേൽ റോയിയുടെയും അൽഫോൻസയുടെയും മകനാണ് പ്രണോയ് റോയ്. ഇന്ത്യൻ നേവി 614(1) ബ്രിഗേഡിലെ അംഗമായ അദ്ദേഹം സൈന്യത്തിന്റെ പുതിയ സംരംഭമായ നേവി, ആർമി, എയർഫോഴ്സ് ക്രോസ് അറ്റാച്ച്മെന്റിൽ ജോയിൻ ചെയ്യുകയും പൈലറ്റ് ആയി സിയാച്ചിൻ മഞ്ഞുപാളിയിൽ ഏറ്റവും ഉയർന്ന സ്ഥലത്ത് ഹെലികോപ്റ്റർ പറത്തുകയും ചെയ്തു.
സീ ഫ്ലൈയിങ്ങും ഗ്ലേഷ്യർ ഫ്ലൈയിങ്ങും വിജയകരമായി പൂർത്തീകരിച്ച പ്രണോയ് റോയിക്ക് ആർമി കോർ കമാൻഡർ ആണ് സിയാച്ചിൻ ക്യാപ്റ്റൻ ബാഡ്ജ് സമ്മാനിച്ചത്. ഇതോടെ സൈന്യത്തിന്റെ മഞ്ഞുപാളിയിലെ പ്രത്യേക ദൗത്യത്തിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്. പത്താം ക്ലാസ് വരെ മുക്കം സ്കൂളിൽ പഠിച്ച പ്രണോയ് തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലായിരുന്നു പ്ലസ് ടു പൂർത്തിയാക്കിയത്. തുടർന്ന് വിശാഖപട്ടണത്ത് ബിടെക് പൂർത്തിയാക്കി 2019ലാണ് നേവിയിൽ ചേരുന്നത്. അടിസ്ഥാന പരിശീലനത്തിനുശേഷം എയർഫോഴ്സിൽ പൈലറ്റ് ആകാനുള്ള പരിശീലനം ലഭിച്ചു. പിന്നീട് ഹെലികോപ്റ്റർ പൈലറ്റ് ആയി മുംബൈയിൽ രണ്ടര വർഷം ജോലി ചെയ്തു.
അതിനുശേഷമാണ് നേവി ക്രോസ് അറ്റാച്ച്മെന്റിനു വേണ്ടി ആർമിയിലേക്ക് അയച്ചത്. ട്രൈ സർവീസ് ഇന്റഗ്രേഷന്റെ ഭാഗമായാണ് അവിടെ പരിശീലനം ലഭിച്ചത്. ഈ പരിശീലനവും പരീക്ഷയും പാസായ ശേഷം സിയാച്ചിൻ മഞ്ഞുപാളിയിൽ ഹെലികോപ്റ്റർ പരിശീലനം മികവോടെ പൂർത്തിയാക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ആർമിയുടെ ലേ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. പാക്കിസ്ഥാൻ ഭാഗത്തെ ഇന്ത്യൻ പോസ്റ്റുകളിൽ ജോലി ചെയ്യുന്ന പട്ടാളക്കാർക്ക് അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷപ്പെടുത്താനും മറ്റു സഹായങ്ങളെത്തിക്കാനുമാണ് ഹെലികോപ്റ്റർ സൗകര്യം ആവശ്യമായി വരുന്നത്. പ്രണോയിന്റെ സഹോദരി അനഘ റോയി ആർമിയിലെ നഴ്സിങ് ക്യാപ്റ്റൻ ആണ്.