ലഹരി മരുന്നുമായി സഹോദരങ്ങൾ പിടിയിൽ
താമരശ്ശേരി∙ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങളായ മൂന്ന് പേരെ കോഴിക്കോട് റൂറൽ എസ്പി പി.നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി പരപ്പൻ പൊയിൽ, കതിരോട് വാടക ഫ്ലാറ്റിൽ താമസിച്ചു ലഹരിമരുന്ന് വിൽപന നടത്തി വന്ന ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (30), സഹോദരൻ

താമരശ്ശേരി∙ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങളായ മൂന്ന് പേരെ കോഴിക്കോട് റൂറൽ എസ്പി പി.നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി പരപ്പൻ പൊയിൽ, കതിരോട് വാടക ഫ്ലാറ്റിൽ താമസിച്ചു ലഹരിമരുന്ന് വിൽപന നടത്തി വന്ന ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (30), സഹോദരൻ അബ്ദുൽ ജവാദ് (32), ഇവരുടെ പിതൃസഹോദരന്റെ മകൻ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സൽമാൻ (25) എന്നിവരെയാണ് ഫ്ലാറ്റിൽ നിന്ന് താമരശ്ശേരി എസ്ഐ ആർ.സി.ബിജു അറസ്റ്റ് ചെയ്തത്.
19 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും ഇവരിൽ നിന്നു കണ്ടെടുത്തു. കോഴിക്കോട് നിന്നു ലഹരിമരുന്ന് വാങ്ങി ഫ്ലാറ്റിൽ എത്തിയ ഉടനെയാണ് ഇവർ പിടിയിലായത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. സ്പെഷൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, പി.ബിജു, എഎസ്ഐ കെ.വി.ശ്രീജിത്, സീനിയർ സിപിഒമാരായ എൻ.എം,ജയരാജൻ, പി.പി.ജിനീഷ്, എൻ.എം.ഷാഫി, സി.പി.പ്രവീൺ, ടി.കെ.ലിനീഷ്, പി.ജിജീഷ് കുമാർ, കെ.രമ്യ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.