ADVERTISEMENT

വെള്ളിമാടുകുന്ന്∙ ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സ്റ്റുഡന്റസ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്ഐപിസി) മെഗാ ഇവന്റിന്റെ ഭാഗമായി  കേൾവി പരിമിതിയുള്ളവർക്ക് കേൾവി സഹായി വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നടനുമായ നജീബ് കുറ്റിപ്പുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടി .കെ. മഖ്ബൂൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ മൂന്നു വയസ്സിനും എട്ടുവയസ്സിനും ഇടയിൽ പ്രായമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എട്ടു കുട്ടികൾക്കാണ് 50000 രൂപ വരുന്ന കേൾവി സഹായി കൈമാറിയത്. ജെ ഡിടി പ്രസിഡന്റ്‌ ഡോ. ഇദ്രീസ്, എസ്ഐപിസി സെക്രട്ടറി അമീൻ റഹ്മാൻ, കോളജ് യൂണിയൻ ചെയർമാൻ കെ.പി. അഭിനന്ദ്, വിജിത്ത്, ജംഷീർ, ലെഫ്റ്റനന്റ് പ്രവീൺ, ഫൈറൂസ്, ശ്രീലക്ഷ്മി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

English Summary:

Hearing aid donations brought joy to eight children thanks to the Students Initiative in Palliative Care (SIPC) at JDT Islam College. The student-led organization, with support from actor Najeeb Kuttippuram, aims to improve the lives of those in need through compassionate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com