ചോദ്യക്കടലാസ് ചോർച്ച; കെഎസ്‍യു വിദ്യാഭ്യാസ ഉപ ഡയറക്ടറെ ഉപരോധിച്ചു
കോഴിക്കോട്∙ സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവത്തിൽ കെഎസ്‍യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിഡിഇ നൽകിയ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. ചോദ്യക്കടലാസ് സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനൽ വഴി ചോർത്തി പരീക്ഷയുടെ തലേദിവസം

കോഴിക്കോട്∙ സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവത്തിൽ കെഎസ്‍യു ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിഡിഇ നൽകിയ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. ചോദ്യക്കടലാസ് സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനൽ വഴി ചോർത്തി പരീക്ഷയുടെ തലേദിവസം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണു ഉപരോധം നടത്തിയത്. പ്രവർത്തകർ ഒരു മണിക്കൂറോളം ഡിഡിഇ മനോജ് മണിയൂരിനെ ഉപരോധിച്ചു.
വിഷയം ഗൗരവമുള്ളതാണെന്നും തൊട്ടടുത്ത പരീക്ഷയ്ക്കു മുൻപ് ആരോപണം ഉയർന്ന യൂട്യൂബ് ചാനലുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡിഡിഇ ഉറപ്പു നൽകി. പേപ്പർ ചോർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നുമുള്ള ഡിഡിഇയുടെ രേഖാമൂലമുള്ള ഉറപ്പിൽ ഉപരോധസമരം അവസാനിപ്പിച്ചു.
ഉറപ്പുകൾ നടപ്പാക്കിയില്ലെങ്കിൽ ഡിഡിഇ ഓഫീസ് സ്തംഭിപ്പിച്ചു തുടർസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്‍യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് പറഞ്ഞു. ഉപരോധ സമരത്തിന് വി.ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, സംസ്ഥാന സമിതി അംഗം എ.കെ.ജാനിബ്, ജില്ലാ വൈസ് പ്രസിഡന്റ് എം.പി.രാഗിൻ, ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ, കെ. എം.ആദർശ്, എം.കെ.ജോബിൻ രാജ്, ശ്രീരാഗ് കുന്നമംഗലം, ഇ.കെ ശ്രേയ, ജിഷ്ണു കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
നാഷനൽ ടീച്ചേഴ്സ് യൂണിയൻ
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നാഷനൽ ടീച്ചേഴ്സ് യൂണിയൻ. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നേരിടേണ്ടി വരുമെന്നും കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ ആരോപിച്ചു.