വീടുകളിലും ക്ഷേത്രങ്ങളിലും തിളങ്ങി കാർത്തിക ദീപങ്ങൾ
കോഴിക്കോട് ∙ ലക്ഷ്മീദേവിയുടെ പ്രീതിക്കായി ഭക്തർ വീട്ടിലും പരിസരത്തും ക്ഷേത്രങ്ങളിലും ദീപങ്ങൾ തെളിച്ചു തൃക്കാർത്തിക ആഘോഷിച്ചു. ഇത്തവണ ദേവീ പ്രാധാന്യമുള്ള വെള്ളിയാഴ്ചയാണ് തൃക്കാർത്തിക വന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും വഴികളിലും ചെരാതുകളിൽ കാർത്തിക ദീപം കത്തിച്ചു.ഭക്തർ ദേവീക്ഷേത്രങ്ങളിൽ

കോഴിക്കോട് ∙ ലക്ഷ്മീദേവിയുടെ പ്രീതിക്കായി ഭക്തർ വീട്ടിലും പരിസരത്തും ക്ഷേത്രങ്ങളിലും ദീപങ്ങൾ തെളിച്ചു തൃക്കാർത്തിക ആഘോഷിച്ചു. ഇത്തവണ ദേവീ പ്രാധാന്യമുള്ള വെള്ളിയാഴ്ചയാണ് തൃക്കാർത്തിക വന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും വഴികളിലും ചെരാതുകളിൽ കാർത്തിക ദീപം കത്തിച്ചു.ഭക്തർ ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്‌വിളക്ക് എന്നിവ സമർപ്പിച്ചു. കുടുംബത്തിൽ ഐക്യവും ഐശ്വര്യവും ഉണ്ടാകുക, ദുരിതങ്ങളിൽ നിന്നു മോചനം എന്നിവയ്ക്കായി ഭക്തർ തൃക്കാർത്തിക വ്രതം അനുഷ്ഠിച്ചു.
∙ ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ കാർത്തിക വിളക്ക് ആഘോഷിച്ചു. പ്രഭാത പൂജ, വേദജപം, അഭിഷേകം, മധ്യാഹ്ന പൂജ, സമൂഹ സദ്യ എന്നിവ നടത്തി. വൈകിട്ട് ഭക്തർ ചേർന്നു ദീപം തെളിച്ചു. ശ്രീകണ്ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഭജന നടത്തി.
∙ തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപക്കാഴ്ച ഒരുക്കി. ക്ഷേത്രം പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ ആദ്യ ദീപം തെളിച്ചു.
∙വെള്ളിമാടുകുന്ന് നുമ്പ്ര ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ, ഭജന, കാർത്തിക ദീപ സമർപ്പണം തുടങ്ങിയവ നടത്തി. ഗാന്ധിറോഡ് ദുർഗദേവീ ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആഘോഷിച്ചു.
∙എടക്കാട് പുനത്തിൽ പരദേവത ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷത്തിന്റെ ഭാഗമായി സഹസ്രദീപ സമർപ്പണം നടത്തി.