വീട്ടിലേക്ക് ഓടിവലഞ്ഞ് സർക്കാർ വണ്ടികൾ! അനുമതി കലക്ടർക്കും സബ് കലക്ടർക്കും മാത്രം
കോഴിക്കോട് ∙ സംസ്ഥാന ധനകാര്യ വിനിയോഗ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും പരിശോധന നടത്തി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞു. ഔദ്യോഗിക വാഹന ഉപയോഗം ഓഫിസ് ഡ്യൂട്ടി സമയത്തു മാത്രം മതിയെന്ന നിർദേശത്തെ തുടർന്ന് അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടും (എഡിഎം) ഡപ്യൂട്ടി കലക്ടർമാരും

കോഴിക്കോട് ∙ സംസ്ഥാന ധനകാര്യ വിനിയോഗ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും പരിശോധന നടത്തി സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞു. ഔദ്യോഗിക വാഹന ഉപയോഗം ഓഫിസ് ഡ്യൂട്ടി സമയത്തു മാത്രം മതിയെന്ന നിർദേശത്തെ തുടർന്ന് അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടും (എഡിഎം) ഡപ്യൂട്ടി കലക്ടർമാരും ഓഫിസിൽ എത്തിയത് ഓട്ടോയിലും സ്വന്തം കാറിലുമൊക്കെ.
ഡപ്യൂട്ടി കലക്ടർ, എഡിഎം എന്നിവരെ ഡ്രൈവർമാർ സർക്കാർ വകുപ്പ് സ്ഥാനപ്പേരുള്ള ബോർഡ് ഘടിപ്പിച്ച വാഹനത്തിൽ വീട്ടിൽ നിന്ന് ഓഫിസിൽ എത്തിക്കുകയായിരുന്നു വർഷങ്ങളായുള്ള രീതി. പരിശോധനാ വിഭാഗത്തിന്റെ നടപടിക്കു ശേഷം 10നു ശേഷം ഓഫിസ് ആവശ്യങ്ങൾക്കു മാത്രമാണു വാഹനം ഉപയോഗിക്കുന്നത്.
കലക്ടർ, സബ് കലക്ടർ എന്നിവർക്കു മാത്രമേ ഔദ്യോഗിക വാഹനം താമസസ്ഥലത്തും ഉപയോഗിക്കാൻ അനുമതിയുള്ളൂ എന്നാണ് ധനകാര്യ വിനിയോഗം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിലെ സർക്കാർ ഓഫിസുമായി ബന്ധപ്പെട്ടു നടക്കുന്ന സാമ്പത്തിക ദുരുപയോഗം തടയുന്നതിനായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിനു കീഴിലുള്ള ഫിനാൻസ് ഓഫിസാണു പരിശോധന നടത്തിയത്.