വർഷം തികയും മുൻപ് റോഡിൽ പൊലിഞ്ഞത് 299 ജീവനുകൾ
കോഴിക്കോട്∙2024 പൂർത്തിയാകാൻ രണ്ടാഴ്ച ശേഷിക്കെ ജില്ലയിൽ റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 300 കടക്കുന്നു. ഇന്നലെ വരെ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലും(139) റൂറലിലുമായി(160) മരിച്ചവരുടെ എണ്ണം 299 ആയി. 4783 അപകടങ്ങളാണ് ജില്ലയിൽ ആകെ ഉണ്ടായത്. ആകെ 11255 പേർക്ക് പരുക്കേറ്റു.ഇതിൽ 87% അപകടങ്ങളും

കോഴിക്കോട്∙2024 പൂർത്തിയാകാൻ രണ്ടാഴ്ച ശേഷിക്കെ ജില്ലയിൽ റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 300 കടക്കുന്നു. ഇന്നലെ വരെ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലും(139) റൂറലിലുമായി(160) മരിച്ചവരുടെ എണ്ണം 299 ആയി. 4783 അപകടങ്ങളാണ് ജില്ലയിൽ ആകെ ഉണ്ടായത്. ആകെ 11255 പേർക്ക് പരുക്കേറ്റു. ഇതിൽ 87% അപകടങ്ങളും അൽപമൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണെന്ന നിഗമനമാണ് പൊലീസിന്.
പൊലീസിന്റെ പക്കലുള്ള വിവരങ്ങളും ഇതു ശരിവയ്ക്കുന്നു. റോഡിന്റെ ശോച്യാവസ്ഥ കൊണ്ടുണ്ടായ അപകടങ്ങൾ 20% മാത്രമാണ്. മൊബൈൽ ഉപയോഗിച്ചു വാഹനം ഓടിച്ചപ്പോഴുണ്ടായ അപകടങ്ങൾ 2 ശതമാനവും. ഇത്തരം അപകടങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതു കൊണ്ടാണ് എണ്ണം കുറയുന്നതെന്ന പക്ഷവുമുണ്ട്. വാഹനത്തിന്റെ യന്ത്രത്തകരാർ കൊണ്ടോ, പഴക്കം കൊണ്ടോ ഉണ്ടായ അപകടങ്ങൾ 5 ശതമാനത്തിൽ താഴെ നിൽക്കുന്നു
. അമിത വേഗവും ഡ്രൈവർമാരുടെ അമിതമായ ആത്മവിശ്വാസവുമാണ് ഏറെയും അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്നാണ് പൊലീസിന്റെ നിരീക്ഷണം. ജില്ലയിൽ ദേശീയപാതയിൽ 18 റോഡുകളും സംസ്ഥാന പാതയിൽ 9 റോഡുകളും സ്ഥിരം അപകടങ്ങൾ ഉണ്ടാക്കുന്ന പട്ടികയിലുണ്ട്. ഇതിൽ ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ആ ഭാഗത്തെ അപകടങ്ങൾ കുറയുമെങ്കിലും സംസ്ഥാന പാതയിൽ പുനരുദ്ധാരണം ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.