നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സെമിനാർ ‘അവൾ’ സമാപിച്ചു
കോഴിക്കോട് ∙ ഉപയോഗിച്ച സാനിറ്ററി നാപ്കിനുകളുടെ ശുചിത്വപൂര്‍ണമായ നിര്‍മാര്‍ജനം എന്ന തലവേദനയില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി മാത്രമല്ല ആര്‍ത്തവക്കപ്പുകളെന്ന ശാസ്ത്രീയ അറിവ് പകർന്ന് ‘അവൾ’ സമാപിച്ചു. ഗൈനക്കോളജിസ്റ്റിന്‍റെയും സൈക്യാട്രിസ്റ്റിന്റെയും നേതൃത്വത്തിൽ സ്ത്രീകൾക്കായി നാദാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സെമിനാറായിരുന്നു ‘അവൾ’.

നാദാപുരം ഗ്രാമപഞ്ചായത്തിനെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സെമിനാറിൽ പങ്കെടുത്ത 2500 പേർക്ക് സൗജന്യമായി ആർത്തവക്കപ്പ് നൽകി. ഘട്ടം ഘട്ടമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും ആർത്തവക്കപ്പ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
വാർഡ് തലത്തിൽ സംഘടിപ്പിക്കുന്ന ‘ജീവതാളം’ ആരോഗ്യ ക്യാംപിലൂടെ മുഴുവൻ സ്ത്രീകളുടെയും എച്ച് ബി പരിശോധനയും നടത്തുന്നുണ്ട്. ഈ വർഷം 11,000 സ്ത്രീകളുടെ എച്ച് ബി പരിശോധനയാണ് ലക്ഷ്യമിടുന്നത്. 6280 പേരുടെ പരിശോധന ഇതിനകം പൂർത്തിയായി. ഇതിൽ 760 പേർ ഹൈറിസ്ക് പരിധിയിലാണ്. ഇവർക്ക് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനുള്ള ചികിത്സ നിർദേശിച്ചിട്ടുണ്ട്.