ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടർ
ഫറോക്ക് ∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരിച്ച ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടർ പ്രവർത്തനം തുടങ്ങി. ആധുനിക സൗകര്യങ്ങളോടെയാണ് റിസർവേഷൻ, യാത്രാ ടിക്കറ്റ് ബുക്കിങ് കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. പഴയ ടിക്കറ്റ് കൗണ്ടർ നിലനിന്നിരുന്ന ഇടത്തു തന്നെയാണു പുതിയത് നിർമിച്ചത്. അമൃത് ഭാരത് പദ്ധതിയിൽ 7.58 കോടി

ഫറോക്ക് ∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരിച്ച ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടർ പ്രവർത്തനം തുടങ്ങി. ആധുനിക സൗകര്യങ്ങളോടെയാണ് റിസർവേഷൻ, യാത്രാ ടിക്കറ്റ് ബുക്കിങ് കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. പഴയ ടിക്കറ്റ് കൗണ്ടർ നിലനിന്നിരുന്ന ഇടത്തു തന്നെയാണു പുതിയത് നിർമിച്ചത്. അമൃത് ഭാരത് പദ്ധതിയിൽ 7.58 കോടി രൂപ ചെലവിട്ടു ഫറോക്ക് സ്റ്റേഷനിൽ നടപ്പാക്കുന്ന വികസന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഇരു പ്ലാറ്റ്ഫോമുകളിലും 5,000 ചതുരശ്ര മീറ്ററിൽ മേൽക്കൂര സ്ഥാപിച്ചു. ഒന്നാം പ്ലാറ്റ്ഫോം ഗ്രാനൈറ്റ് പതിപ്പിച്ച് സൗകര്യപ്പെടുത്തി.സ്റ്റേഷൻ കെട്ടിടം മോടി കൂട്ടിയതിനൊപ്പം വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി.
കൂടുതൽ ഇരിപ്പിടങ്ങൾ, ഇരു പ്ലാറ്റ്ഫോമുകളിലും ഡിസ്പ്ലേ ബോർഡുകൾ, കുടിവെള്ളം, വിളക്കുകൾ, ചാർജിങ് പോയിന്റുകൾ, ഫാനുകൾ എന്നിവയും സജ്ജമാക്കി.ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയും എസി വെയ്റ്റിങ് മുറിയുടെയും പണികളും പുരോഗമിക്കുകയാണ്.ടിക്കറ്റ് ബുക്കിങ് ഓഫിസ് പെട്ടെന്നു തുറന്നു കൊടുക്കാൻ കഴിഞ്ഞ ദിവസം സ്റ്റേഷൻ സന്ദർശിക്കാനെത്തിയ പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി നിർദേശിച്ചിരുന്നു. തുടർന്നാണ് അടിയന്തരമായി പണികൾ പൂർത്തീകരിച്ചു തുറന്നത്. സ്റ്റേഷനിൽ വിപുലീകരിച്ച പാർക്കിങ് ഏരിയയിൽ പൂട്ടുകട്ട പാകാനും കാർ പോർച്ച് വിശാലമാക്കാനും റെയിൽവേക്കു പദ്ധതിയുണ്ട്. ഘട്ടംഘട്ടമായി യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വിപുലീകരിച്ച് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.