കക്കയം ഡാം സൈറ്റ് റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസ്സം
കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡിൽ കല്ലുപാലത്തിനു സമീപം മരങ്ങളും വള്ളികളും വീണ് ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് 5 മണിക്കാണ് കക്കയം ടൗണിൽ നിന്ന് 6 കിലോമീറ്ററോളം ദൂരത്തിൽ റോഡിലേക്ക് മരങ്ങൾ നിലംപൊത്തിയത്.ടൂറിസ്റ്റുകളുടെ വാഹനം കടന്നുപോയ ഉടനെയാണു മരം പാതയിലേക്ക് വീണത്. കക്കയം ഡാം സൈറ്റ് മേഖലയിൽ

കൂരാച്ചുണ്ട് ∙ കക്കയം ഡാം സൈറ്റ് റോഡിൽ കല്ലുപാലത്തിനു സമീപം മരങ്ങളും വള്ളികളും വീണ് ഗതാഗതം മുടങ്ങി. ഇന്നലെ വൈകിട്ട് 5 മണിക്കാണ് കക്കയം ടൗണിൽ നിന്ന് 6 കിലോമീറ്ററോളം ദൂരത്തിൽ റോഡിലേക്ക് മരങ്ങൾ നിലംപൊത്തിയത്. ടൂറിസ്റ്റുകളുടെ വാഹനം കടന്നുപോയ ഉടനെയാണു മരം പാതയിലേക്ക് വീണത്. കക്കയം ഡാം സൈറ്റ് മേഖലയിൽ ഉണ്ടായിരുന്ന ഇരുപത്തിഅഞ്ചോളം ടൂറിസ്റ്റുകളും ഡാം സേഫ്റ്റി, ഇക്കോ ടൂറിസം ജീവനക്കാരും ഒറ്റപ്പെട്ടു.
ഒന്നര മണിക്കൂറിനു ശേഷമാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കെഎസ്ഇബി, വനം വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ച് നീക്കിയാണ് ഗതാഗത സൗകര്യമൊരുക്കിയത്.കെഎസ്ഇബി, വനം വകുപ്പ് അധികൃതർ ടൂറിസ്റ്റുകളിൽ നിന്നു ടിക്കറ്റ് ഇനത്തിൽ തുക വാങ്ങിയിട്ടും സുരക്ഷ ഒരുക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.